വാഹനപരിശോധനയ്ക്കിടെ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ചു

By Web TeamFirst Published Dec 27, 2018, 3:10 PM IST
Highlights

വെടിയേറ്റ് വിണ ഉടനെ വയര്‍ലെസ് സംവിധാനത്തിലൂടെ റോണില്‍ സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. പൊലീസും സുരക്ഷാ ഏജന്‍സിയും സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

ന്യൂയോര്‍ക്ക്:  ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ കാലിഫോര്‍ണിയയില്‍ വെടിയേറ്റ് മരിച്ചു. വാഹനപരിശോധനയ്ക്കിടെയാണ് ന്യൂമാന്‍ പോലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിംഗ്(33) കൊല്ലപ്പെട്ടത്. ക്രിസ്മസ് ദിവസം രാത്രിയാണ് സംഭവം. അധികസമയ ഡ്യൂട്ടിയിലായിരുന്ന റോണിലിനെ ആയുധാരിയായ ആക്രമി പ്രകോപനമില്ലാതെ വെടി വയ്ക്കുകയായിരുന്നു. 

വെടിയേറ്റ് വിണ ഉടനെ വയര്‍ലെസ് സംവിധാനത്തിലൂടെ റോണില്‍ സംഭവം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. പൊലീസും സുരക്ഷാ ഏജന്‍സിയും സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോണിലിന് നേരെ വെടിയുതിര്‍ത്ത അക്രമി സംഭവത്തിന് ശേഷം മുങ്ങി. ഇയാള്‍ക്കായി അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 

ഫിജിയില്‍ നിന്നാണ് ഫോണിലും കുടുംബവും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത്. ഏഴ് വര്‍ഷമായി ന്യൂമാന്‍ പോലീസില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. അനാമികയാണ് ഭാര്യ. അഞ്ച് വയസുള്ള മകനുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്‍റെ മരണത്തില്‍ ഗവര്‍ണര്‍ അടക്കമുള്ളവര്‍ അനുശോചിച്ചു.

click me!