സിഗരറ്റ് പേപ്പര്‍ നല്‍കാത്തതിന് ഇന്ത്യന്‍ വംശജനെ വെടിവച്ചുകൊന്നു; 16 കാരന് നാല് വര്‍ഷം തടവ്

Published : Sep 09, 2018, 02:40 PM ISTUpdated : Sep 10, 2018, 04:26 AM IST
സിഗരറ്റ് പേപ്പര്‍ നല്‍കാത്തതിന് ഇന്ത്യന്‍ വംശജനെ വെടിവച്ചുകൊന്നു; 16 കാരന് നാല് വര്‍ഷം തടവ്

Synopsis

വെടിയുതിര്‍ത്ത കൗമാരക്കാരനും സുഹൃത്തുകളും വെടിയേറ്റു കിടക്കുന്ന വിജയകുമാറിനെ നോക്കി പൊട്ടിച്ചിരിച്ചുവെന്നും ദ്യക്സാക്ഷി മൊഴി നൽകിയിരുന്നു. തലയ്ക്ക് വെടിയേറ്റ വിജയകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് മരണപ്പെട്ടു.

ലണ്ടന്‍: വടക്കൻ ലണ്ടനിലെ മില്‍ ഹില്ലില്‍ ഇന്ത്യന്‍ വംശജനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പതിനാറുകാരന് നാല് വര്‍ഷം തടവ് ശിക്ഷ.  കഴിഞ്ഞ ജനുവരിയിലാണ് കൊലയ്ക്ക് ആസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയായ യുവാവിന് സിഗരറ്റ് പേപ്പര്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. മില്‍ ഹില്ലില്‍ കട നടത്തുകയായിരുന്ന വിജയകുമാര്‍ പപട്ടേലാണ്(49)കൊല്ലപ്പെട്ടത്.

16കാരനായ ലണ്ടന്‍ സ്വദേശിയും കൂട്ടുകാരും കടയിലെത്തി പുകയില ഉത്പന്നങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകത്തവര്‍ക്ക് പുകയില  പുകയില വില്‍ക്കുന്നത് നിയമ വിരുദ്ധമായതു കൊണ്ട് വിജയകുമാര്‍ സിഗരറ്റ് പേപ്പര്‍ കൊടുത്തില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. പ്രകോപിതനായ യുവാവ് വിജയകുമാറിനെ വെടിവെയ്ക്കുകയായിരുന്നു.

പ്രതിയെ ടൈം ബോംബ് എന്നാണ് കോടതി വിശേഷിപ്പിച്ചത്. യാതൊരു തരത്തിലുമുള്ള പ്രകോപനവുമില്ലാതെയാണ് ഇയാൾ വിജയകുമാറിന് നേരെ വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കി. വെടിയുതിര്‍ത്ത കൗമാരക്കാരനും സുഹൃത്തുകളും വെടിയേറ്റു കിടക്കുന്ന വിജയകുമാറിനെ നോക്കി പൊട്ടിച്ചിരിച്ചുവെന്നും ദ്യക്സാക്ഷി മൊഴി നൽകിയിരുന്നു. തലയ്ക്ക് വെടിയേറ്റ വിജയകുമാറിനെ  ആശുപത്രിയിലെത്തിച്ചെങ്കിലും പിറ്റേന്ന് മരണപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

34കാരിയോട് 18കാരന് പ്രണയം, പലവട്ടം തുറന്നുപറഞ്ഞു, ബെംഗളൂരുവിലെ ഫ്ലാറ്റ് തീപിടിത്തത്തിൽ വെളിവായത് ശര്‍മിളയുടെ കൊലപാതകം
വീട് പണിയാൻ എടുത്ത കുഴിയിൽ എട്ടാം ക്ലാസുകാരൻ കണ്ടെത്തിയ നിധി, ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച നിലയിൽ, കര്‍ണാടകയിൽ കിട്ടിയത് 70 ലക്ഷത്തിന്റെ സ്വർണ്ണം