ഇന്ത്യന്‍ വംശജ യുകെയില്‍ വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കൊലക്കുറ്റത്തിന് പിടിയില്‍

Web Desk |  
Published : May 11, 2018, 11:56 AM ISTUpdated : Jun 29, 2018, 04:09 PM IST
ഇന്ത്യന്‍ വംശജ യുകെയില്‍ വീട്ടില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കൊലക്കുറ്റത്തിന് പിടിയില്‍

Synopsis

ഭര്‍ത്താവ് കൊലപ്പെടുത്തുകയാണെന്ന് പൊലീസ്

ലണ്ടന്‍: ഇന്ത്യന്‍ വംശജയെ യുകെയില്‍ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ കൊലക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു.  മൂന്ന് മാസം മുമ്പാണ് ഇന്ത്യന്‍ വംശജയായ 38കാരി സര്‍ബ്ജിത് സിംഗിനെ വീട്ടില്‍ ശ്വാസം മുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരെ ഭര്‍ത്താവ് കൊലപ്പെടുത്തുകയാണെന്നാണ്  വെസ്റ്റ് മിഡ്ലാന്‍റ് പൊലീസ കണ്ടെത്തിയിരിക്കുന്നത്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് വോള്‍വര്‍ഹാംപ്ട്ടണിലുള്ള വീട്ടില്‍ സര്‍ബ്ജിത്ത് സിംഗിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നായിരുന്നു പ്രാഥമിക നിഗമനം. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നട്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്ക് പോകവെ മുൻ കാമുകൻ തോക്കുമായെത്തി, വധുവിനെ തട്ടിക്കൊണ്ടുപോയി
ശോഭയ്ക്ക് 20,000 ഉറച്ച വോട്ടുകൾ, ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും : എൻ ശിവരാജൻ