റെയില്‍വേ കോച്ചില്‍ സിസിടിവി ക്യാമറയും കോഫി മെഷീനും

Web Desk |  
Published : Nov 07, 2016, 09:04 AM ISTUpdated : Oct 05, 2018, 12:24 AM IST
റെയില്‍വേ കോച്ചില്‍ സിസിടിവി ക്യാമറയും കോഫി മെഷീനും

Synopsis

കാലത്തിനൊത്ത് മാറാന്‍ ഇന്ത്യന്‍ റെയില്‍വേയും തയ്യാറെടുക്കുന്നു. പുതിയതായി റെയില്‍വേ പുറത്തിറക്കുന്ന എസി ത്രീ ടയര്‍ കോച്ചില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് റെയില്‍വേയുടെ ആധുനികവല്‍ക്കരണം. സിസിടിവി ക്യാമറകള്‍, ജിപിഎസ് അധിഷ്‌ഠിത ഇന്‍ഫര്‍മേഷന്‍ സംവിധാനം, ചായ-കോഫീ വെന്‍ഡിങ് മെഷീന്‍ എന്നിവയും പുതിയ എസി ത്രീ ടയര്‍ കൊച്ചില്‍ ഉണ്ടാകും. ഈ മാസം പകുതിയുടെ പുതിയ കോച്ച് ട്രാക്കില്‍ ഇറക്കാനാണ് റെയില്‍വേയുടെ പദ്ധതി. ദില്ലിക്കും ഗോരഖ്പുരിനും ഇടയില്‍ ഓടുന്ന ഹംസഫര്‍ എക്‌സ്‌പ്രസിലായിരിക്കും പുതിയ ആധുനിക കോച്ച് റെയില്‍വേ ഉള്‍പ്പെടുത്തുക. ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയിലുള്ള റെയില്‍ കോച്ച് ഫാക്‌ടറിയിലാണ് ഈ എസി ത്രീ ടയര്‍ കോച്ച് നിര്‍മ്മിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണം, 10 ദിവസം തരും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്, ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഇറാൻ
Malayalam news live: അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണം, 10 ദിവസം തരും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്, ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഇറാൻ