
കോഴിക്കോട്: മുത്തലാക്കുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി മറയാക്കി ശരിഅത്തില്‍ ഇടപെടാനുള്ള ബിജെപിയുടെ ശ്രമങ്ങളെ ചെറുക്കുമെന്നു മുസ്ലിം ലീഗ്. ഇതിനെതിരെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ലീഗിന്റെ ദേശീയ കൗണ്‌സില് സെക്രെറ്ററിയേറ്റില്‍ തീരുമാനം എടുത്തതായും പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചു
മുസ്ലിം വ്യക്തി നിയമങ്ങളില്‍ ഇടപ്പെടില്ലെന്നു സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ബിജെപി വിധിയെ മുതലെടുക്കാന്‍ ശ്രമിക്കും. ഇത് ചെറുക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെ കുറിച്ചും മലപ്പുറത്തു ചേര്‍ന്ന ലീഗിന്റെ ദേശീയ കൗണ്‌സില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായതായി ലീഗി നേതാക്കള്‍ അറിയിച്ചു.
ജാര്‍ഖണ്ഡ് അടക്കമുള്ള പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും. വിദ്യാഭ്യാസ പിന്നോക്കവസ്ഥയിലും ഇടപെടുമെന്നും നേതാക്കള്‍ അറിയിച്ചു. ഹൈദരലി ശിഹാബ് തങ്ങള്‍ ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്ദീന്‍, എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവരും സാദിഖ് അലി ശിഹാബ് തങ്ങള്‍, കെ.പി.എ മജീദ് തുടങ്ങിയവരും ദേശീയ കൗണ്‌സില്‍ സെക്രെട്ടേറിയറ്റില്‍ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam