
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22നാണ് മലപ്പുറം ഫ്രീ വൈ - ഫൈ നഗരമായത്. സംസ്ഥാന ഐ ടി മിഷനുമായും ബി എസ് എന്‍ എല്ലുമായും സഹകരിച്ച് പദ്ധതി നടപ്പാനായിരുന്നു ആദ്യം ശ്രമിച്ചതെങ്കിലും നടന്നില്ല. റെയില്‍ ടെല്‍ എന്ന കമ്പനിയുമായാണ് ഇപ്പോള്‍ കരാര്‍.
നഗരത്തില്‍ എല്ലായിടത്തും വൈ - ഫൈ കിട്ടാത്തതും കുടിശികയായി ലക്ഷങ്ങള്‍ നല്‍കാനുള്ളതും കാരണം പദ്ധതി തുടരണോ എന്ന കാര്യത്തില്‍ നഗരസഭയില്‍ തന്നെ എതിര്‍പ്പ് ഉയരുന്നുണ്ട്. എന്നാല്‍ സ്വപ്ന പദ്ധതി നിര്‍ത്തരുതെന്ന ആവശ്യമാണ് പൊതുവേ ഉയരുന്നത്.
ഒരു കോടി 10 ലക്ഷം രുപ നഗരസഭ റെയില്‍ടെല്ലിന് നല്‍കാനുണ്ട്. വാടകയടക്കം 60 ലക്ഷം വേറെയും വരും വര്‍ഷം സൗജന്യ വൈഫൈക്കായി ലക്ഷങ്ങല്‍ നല്‍കുന്നതിന് എതിരെ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ടെങ്കിലും പദ്ധതി അവസാനിപ്പിക്കാന്‍ നഗരസഭക്ക് താത്പര്യവുമില്ല.
ഏതായാലും പരസ്യമടക്കമുള്ള മറ്റേതെങ്കിലും വഴിക്ക് പദ്ധതി സുഗമമായി നടത്താനുള്ള മാര്‍ഗ്ഗം നഗരസഭ ആലോചിക്കുമെന്ന പ്രതീക്ഷയിലാണ് നഗരത്തിലെ നുറു കണക്കിന് വൈ - ഫൈ ഉപഭോക്താക്കള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam