
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ ഭൂകന്പത്തിലും സുനാമിയിലുമായി മരണം 30 ആയി. സുലവേസിയിലെ പലു തീരത്ത് ആറരയടി ഉയരത്തിൽ തിരമാലകൾ അടിച്ചു.റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് സുനാമി എത്തിയത്. സുലവേസി പ്രവിശ്യാ തലസ്ഥാനമായ പലുവിലെ വിമാനത്താവളം അടച്ചു.
വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായത് രക്ഷാപ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഭൂചലനം ഉണ്ടായതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് സുനാമി ആഞ്ഞടിച്ചത്. കഴിഞ്ഞമാസം ഇന്തോനേഷ്യയിലെ ലോംബോക്കിലുണ്ടായ ഭൂചലനത്തിൽഅഞ്ഞൂറോളം പേർ മരിച്ചിരുന്നു.
നേരത്തെ ഭൂകമ്പത്തിന് പിന്നാലെ കാലാവസ്ഥാ നിരീക്ഷണവിഭാഗം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചിരുന്നു. സുനാമി അടിച്ചതിനെ തുടര്‍ന്ന് മേഖലയിലാകെ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
എന്നാല്‍ ഇന്തോനേഷ്യയില്‍ ഭൂകമ്പത്തിലും സുനാമിയിലും ഏഷ്യന്‍ തീരത്തും, ഇന്ത്യന്‍ മഹാസമുദ്രത്തിലും പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 2004 ഡിസംബർ 26ന് പശ്ചിമ ഇന്തൊനീഷ്യയിലെ സുമാത്രയിൽ 9.1 തീവ്രതയുള്ള ഭൂചലനത്തെ തുടർന്നുണ്ടായ സൂനാമിയിൽ വിവിധ രാജ്യങ്ങളിലായി 2,30,000 പേർ കൊല്ലപ്പെട്ടിരുന്നു.
ഇത്രയും തീവ്രതയില്ലാത്ത ഭൂകമ്പമാണ് ഇപ്പോള്‍ സംഭവിച്ചത് എന്നതിനാല്‍ തന്നെ ഇന്ത്യന്‍ തീരങ്ങള്‍ സുനാമി ഭീതിയില്‍ നിന്നും മുക്തമാണ്. 2006ൽ യോഗ്യാകർത്തായിൽ ഉണ്ടായ 6.3 തീവ്രതയുള്ള ഭൂചലനത്തിൽ 6000 പേർ കൊല്ലപ്പെട്ടിരുന്നു. ഈ വർഷം ലോംബോക്കിലുണ്ടായ ഭൂചലനത്തിൽ 550 പേരാണ് കൊല്ലപ്പെട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam