
ബാഗ്ദാദ്: ഇറാഖി മോഡലും ഇന്‍സ്റ്റഗ്രാം താരവുമായ ടെറ ഫെയേഴ്‌സ് വെടിയേറ്റ് മരിച്ചു. സെന്‍ട്രല്‍ ബാഗ്ദാദില്‍ വച്ച് തന്റെ ആഢംബര കാറോടിച്ച് പോകവേയാണ് ടെറയ്ക്ക് വെടിയേറ്റത്.
ടാറ്റൂ ചെയ്ത ശരീരവും നിറം കൊടുത്ത മുടിയുമെല്ലാമായിരുന്നു ടെറയുടെ മോഡലിംഗിന്റെ പ്രത്യേകത. ഇത്തരം ചിത്രങ്ങളാണ് ടെറയെ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള മൂഹമാധ്യമങ്ങളില്‍ പ്രശസ്തയാക്കിയത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 2.7 മില്ല്യണ്‍ ഫോളോവേഴ്‌സാണ് ടെറയ്ക്കുള്ളത്.
സെന്‍ട്രല്‍ ബാഗ്ദാദിലെ കാംപ് സറായിലൂടെ തന്റെ ആഢംബര കാറോടിച്ച് പോകവേയാണ് താരത്തിന് വെടിയേറ്റത്. മൂന്ന് വെടിയുണ്ടകളാണ് ടെറയുടെ ദേഹത്ത് നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ടെറയുടെ കൊലപാതകത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം നിറയുകയാണ്. മോഡലിംഗും ഫോട്ടോഷൂട്ടും ചെയ്യുന്നതില്‍ ഇറാഖില്‍ നേരത്തേ ടെറയ്‌ക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam