
മലയാളികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു വിവാഹം ആയിരുന്നു ഇന്തോനേഷ്യയില്‍ നടന്നത്. 16 കാരൻ വിവാഹം ചെയ്തത് മുത്തശ്ശിയാകാൻ പ്രായമുളള സ്ത്രീയെ. സോഷ്യൽ മീഡിയയിൽ വൈറലായ ഇവരുടെ വിവാഹവീഡിയോയിലൂടെയണ് സംഭവം പുറംലോകം അറിഞ്ഞിത്. പതിനാറുകാരന്‍റെ 70 വയസ്സുളള വധുവിനെ കണ്ട് ജനങ്ങൾ ഞട്ടിത്തരിച്ചുനിന്നു. ഇന്തോനേഷ്യയിലെ സുമാന്ത്രാ എന്ന ഗ്രാമത്തിലാണ് കൗതുക വിവാഹം നടന്നത്.
മലേറിയ ബാധിച്ച യുവാവിനെ വേണ്ടത്ര ശ്രുശൂഷ നൽകിയതിലൂടെയാണ് ഇരുവരും വിവാഹം കഴിക്കാൻ താരുമാനിച്ചത്. ഇന്തോനേഷ്യൻ നിയമ പ്രകാരം വിവാഹം കഴിക്കുന്നതിന് യുവതിക്ക് 16ഉം യുവാവിന് 19ഉം പ്രായമാവണം. എന്നാല്‍ യുവാവിന് വിവാഹപ്രായമായിട്ടില്ലാത്തതിനാൽ നിയമപ്രകാരം വിവാഹം അനുവദനീയമല്ല. പക്ഷേ ഇരുവരുടെയും ആത്മഹത്യ ഭീഷണി ഭയന്ന് ഗ്രാമ തലവന്മാര്‍ ഒദ്യോഗികമായല്ലാതെ വിവാഹത്തിന് അനുവാദം കൊണ്ടുക്കുകയായിരുന്നു.
ജൂലൈ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. 70 വയസ്സുളള റോഹായയുടെ മൂന്നാം വിവാഹമാണ് ഇത്. രണ്ട് വിവാഹത്തിലുമായി കുട്ടികളുമുണ്ട്. യുവാവിന്റെ അച്ഛൻ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു. അമ്മ രണ്ടമത് വിവാഹവും ചെയ്തു. പണമോ മറ്റ് കാരണങ്ങൾ കൊണ്ടോ അല്ല തന്നെ നല്ല പോലെ നോക്കുകയും സ്നേഹിക്കുകയും ചെയുന്നതു കൊണ്ടാണ് തന്നേക്കാള്‍ പ്രായമുള്ള സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതെന്ന് 16 കാരൻ സേലമാറ്റ് പറഞ്ഞു. വിവാഹത്തിൽ എതിർപ്പുമായി രാജ്യത്തെ പല പ്രമുഖരും രംഗത്ത് വന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam