ഇന്ത്യയും ഒമാനും നാല് ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യാപാരം നടന്നെന്ന് ഇന്ദ്രമണി പാണ്ഡേ

Published : Sep 19, 2017, 01:19 AM ISTUpdated : Oct 05, 2018, 02:21 AM IST
ഇന്ത്യയും ഒമാനും നാല്  ബില്യണ്‍  അമേരിക്കന്‍ ഡോളറിന്റെ വ്യാപാരം നടന്നെന്ന് ഇന്ദ്രമണി പാണ്ഡേ

Synopsis

2016- 2017 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും ഒമാനും നാല് ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യാപാരം നടന്നെന്ന്  ഇന്ത്യന്‍ സ്ഥാനപതി  ഇന്ദ്രമണി പാണ്ഡേ. വരും സാമ്പത്തിക  വര്‍ഷത്തില്‍   വ്യാപാരത്തില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും  അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുമെത്തിയ  സെറാമിക്  കമ്പനികളുടെ  പ്രതിനിധികളുമായി  മസ്കറ്റ് എംബസ്സിയില്‍ നടന്ന   ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു  സ്ഥാനപതി.

2013- 2014 സാമ്പത്തിക വര്‍ഷത്തില്‍  ആണ് ഇന്ത്യയും ഒമാനും തമ്മില്‍ ഏറ്റവും കൂടുതല്‍  വ്യാപാര തോത്  രേഖപെടുത്തിയത്. 5.77 ബില്ലിന്‍  അമേരിക്കന്‍ ഡോളര്‍  ആയിരുന്നു വ്യാപാര തോത് . 2015- 2016 ഇല്‍ ഇത്  3.8  ബില്യണ്‍ ഡോളര്‍ ആയി കുറഞ്ഞു. എന്നാല്‍, 2016 - 2017  സാമ്പത്തിക വര്‍ഷത്തില്‍  ഇതിനു നേരിയ വര്‍ദ്ധനവ് ഉണ്ടായതായി സ്ഥാനപതി  ഇന്ദ്രന്‍ മണി പാണ്ഡേ പറഞ്ഞു.


ഒമാനും  ഇന്ത്യയും തമ്മില്‍ വര്‍ഷങ്ങളായുള്ള നയതന്ത്ര ബന്ധവും,  ഭൂമിശാസ്‌ത്രപരമായി വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാലും  ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍  മെച്ചപ്പെടുകേയുള്ളൂവെന്നു  ഒമാന്‍ ചേംബര്‍  ഓഫ് കൊമേഴ്‌സ്  ഡെപ്യൂട്ടി ചെയര്‍മാന്‍ റീദ ബിന്‍ ജുമാ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

വേനൽച്ചൂടിൽ വാടാതെയിരിക്കാം; ചർമ്മ സംരക്ഷണത്തിന് സൺസ്ക്രീൻ മാത്രം മതിയോ? ഡോ. സൗമ്യ ജഗദീശൻ സംസാരിക്കുന്നു
ചെറുവണ്ണൂരിൽ ചുവരെഴുതാൻ പോയ ദർസ് വിദ്യാർത്ഥികൾക്ക് മർദനം, പ്രതികൾ വർഗീയ പരാമർശം നടത്തിയെന്നും പരാതി; വിദ്യാർത്ഥികൾ ചികിത്സയിൽ