സുപ്രീംകോടതി ജഡ്ജിയായി ഇന്ദുമൽഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Web Desk |  
Published : Apr 27, 2018, 02:06 AM ISTUpdated : Jun 08, 2018, 05:46 PM IST
സുപ്രീംകോടതി ജഡ്ജിയായി ഇന്ദുമൽഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Synopsis

ഇന്നലെയാണ് ഇന്ദുമൽഹോത്രയെ ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനിൽ നിന്നുണ്ടായത്.

ദില്ലി:കെ.എം.ജോസഫിനെ തഴഞ്ഞ കേന്ദ്രസർക്കാർ നടപടിയിൽ ന്യായാധിപരിൽ അമർഷം പുകയുന്നതിനിടെ സുപ്രീംകോടതി ജഡ്ജിയായി ഇന്ദുമൽഹോത്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10 .30 ന് ഒന്നാം നന്പർ കോടതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്. ചീഫ് ജസ്റ്റിസ‌് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുക്കും.

ഇന്നലെയാണ് ഇന്ദുമൽഹോത്രയെ ജഡ്ജിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി ഭവനിൽ നിന്നുണ്ടായത്. സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്ന ആദ്യ വനിത അഭിഭാഷകയാണ് ഇന്ദുമൽഹോത്ര. ഇന്ദുമൽഹോത്രക്കൊപ്പം കൊലീജിയം ശുപാർശ ചെയ്ത ജസ്റ്റിസ‌് കെ എം ജോസഫിന്റെ പേര് കേന്ദ്ര സർക്കാർ തിരിച്ചയച്ചിരുന്നു. 

സീനിയോറിറ്റി പ്രശ്നം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രത്തിന്റെ നടപടി. ഇക്കാര്യം ചർച്ച ചെയ്യാൻ ഫുൾകോർട്ട് വിളിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കെ എം ജോസഫിന്റെ പേര് വീണ്ടും ശുപാർശ ചെയ്യണമെന്ന് കൊലീജിയം യോഗത്തിൽ ആവശ്യം ഉയരാനും സാധ്യതയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൈക്യാട്രി വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവാവ് ആശുപത്രിയുടെ സണ്‍ഷെയ്ഡില്‍ കയറി, പിന്നാലെ ബോധം പോയി; സാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന
ഇറാനിലെ ഷഹീദ് ഡ്രോണുകള്‍ കുഴപ്പക്കാര്‍; തകര്‍ക്കാന്‍ പ്രയാസം; തുറന്നുപറഞ്ഞ് യുഎസ്