ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ഇന്നോവകാറിടിച്ച് പോലീസുകാരന് പരിക്കേറ്റു

Web Desk |  
Published : May 12, 2018, 09:41 PM ISTUpdated : Jun 29, 2018, 04:10 PM IST
ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ഇന്നോവകാറിടിച്ച് പോലീസുകാരന് പരിക്കേറ്റു

Synopsis

ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിനിടെ പോലീസുകാരന് പരിക്കേറ്റു

ഇടുക്കി: ഗതാഗതകുരുക്ക് നിയന്ത്രിക്കുന്നതിനിടെ പോലീസുകാരന് പരിക്കേറ്റു. മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലെ ട്രാഫിക്ക് യൂണിറ്റിലെ പി.കെ രാജീവിനാണ് പരിക്കേറ്റത്. മാട്ടുപ്പെട്ടി റോഡിലെ വളവിന് സമീപം കുരുക്ക് നിയന്ത്രിക്കുന്നതിനിടെ ഇന്നോവാകാര്‍ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. കാലിന് പരിക്കേറ്റ രാജവനെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ പറവൂര്‍ സ്വദേശി പുത്തന്‍ വേലിക്കര മാടപ്പുറത്ത് വീട്ടില്‍ രാഹുല്‍ രാജീവ് (20) നെതിരെ മൂന്നാര്‍ പോലീസ് കേസെടുത്തു. രണ്ടുദിവസമായി മൂന്നാറിലും പരിസരത്തും വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടി, രാജമല എന്നിവിടങ്ങളില്‍ മണിക്കുറുകളാണ് വാഹനങ്ങള്‍ കിടക്കുന്നത്. കുറുഞ്ഞിക്കാലത്തിന് മുമ്പരുണ്ടായ ഗതാഗത കുരുക്കുപോലും ഉള്‍ക്കൊള്ളാന്‍ മൂന്നാറിന് കഴിയുന്നില്ല.  

സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരിക്കിയതായി അവകാശപ്പെടുന്ന ജില്ലാ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടിട്ടില്ലെന്നുള്ളതിന്റെ നേര്‍കാഴ്ചയാണ് കഴിഞ്ഞ രണ്ടുദിവസമായി മൂന്നാറില്‍ കാണുന്നത്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങല്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാരിന് കഴിയുന്നില്ലെന്നുള്ളതാണ് വാസ്ഥവം. ഒരാഴ്ചക്കുള്ളില്‍ രാജമലമാത്രം സന്ദര്‍ശിച്ച് മുപ്പതിനായിരത്തിലധികം സന്ദര്‍ശകരാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ