പനമരം പീഡനം; സിഡബ്ല്യൂസിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Published : Mar 13, 2017, 02:47 PM ISTUpdated : Oct 04, 2018, 06:03 PM IST
പനമരം പീഡനം; സിഡബ്ല്യൂസിക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Synopsis

വയനാട്:  പനമരം പീഡനത്തില്‍ പെണ്‍കുട്ടിയുടെ പ്രായം സ്ഥിരീകരിക്കുന്നതില്‍ കോഴിക്കോട് സിഡബ്ല്യൂസിക്ക് വീഴ്ച സംഭവിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങള്‍ സാമൂഹിക ക്ഷേമവകുപ്പിന് സമര്‍പ്പിച്ചു.

പ്രസവശുശ്രൂഷക്കായി പെണ്‍കുട്ടിയെ പാര്‍പ്പിച്ച കോഴിക്കോട്ടെ കേന്ദ്രം നല്‍കിയ തെറ്റായ ജനനതീയതി സിഡബ്ല്യൂസി പരിഗണിക്കുകയായിരുന്നു.  ബാലനീതി നിയമത്തില്‍ സൂചിപ്പിക്കുന്ന പ്രായ നിര്‍ണ്ണയ രീതികള്‍ ശിശുക്ഷേമസമിതി പരിഗണിച്ചില്ല.

ഇത് മൂലം അവിവാഹിതയായ പെണ്‍കുട്ടിയ പ്രസവിച്ച വിവരം പോലീസിനെ യഥാസമയം അറിയിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷീബാമുംതാസാണ് റിപ്പോര്‍ട്ട് സാമൂഹികക്ഷേമവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണകൊള്ള; മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ
ബ്ലോക്ക് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കെ.വി. നഫീസയ്ക്ക് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രൻ രാജിവച്ചു