വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രൻ ജാഫർ അംഗത്വം രാജിവച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ച ശേഷം വോട്ട് മാറ്റി കുത്തി.  ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. 

പാലക്കാട് : വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്ത മുസ്ലിം ലീഗ് സ്വതന്ത്രൻ അംഗത്വം രാജിവച്ചു. ​വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. നഫീസയ്ക്ക് വോട്ട് രേഖപ്പെടുത്തിയ തളി ഡിവിഷൻ അംഗം ജാഫറാണ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ചത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പ്രസിഡൻറ് സ്ഥാനാർത്ഥിയായ ഷാനവാസിനെ പിന്താങ്ങിയിരുന്ന ജാഫർ, അവസാന നിമിഷം വോട്ട് മാറ്റി എൽഡിഎഫിന് കുത്തുകയായിരുന്നു. വലിയ പ്രതിഷേധങ്ങൾ നടന്നതോടെ ജാഫറിനെ മുസ്ലിം ലീഗ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു. മുസ്ലിം ലീഗ് നേതൃത്വം ജാഫറിനോട് രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. വോട്ട് ചെയ്തപ്പോൾ പറ്റിയ കൈ അബദ്ധം മാത്രമാണെന്നും, പണത്തിന് മേൽ വീഴുന്ന ആളല്ല താനെന്നും ജാഫർ രാജിക്ക് പിന്നാലെ പറഞ്ഞു. വടക്കാഞ്ചേരി ബ്ലോക്കിൽ 7 സീറ്റുകൾ വീതമായിരുന്നു എൽഡിഎഫ് , യുഡിഎഫ് മുന്നണികളുടെ കക്ഷി നില. ലീഗ് സ്വതന്ത്രന്റെ പിന്തുണ ലഭിച്ചതോടെ ഇടത് പക്ഷത്തിന് വിജയിക്കാനായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred