ഇന്ത്യന്‍ നാവിക സേനയടെ പരിശീലനക്കപ്പല്‍ ഐ.എന്‍.എസ് തരംഗിണി ജിദ്ദയിലെത്തി

Web Desk |  
Published : May 07, 2018, 12:50 AM ISTUpdated : Jun 08, 2018, 05:52 PM IST
ഇന്ത്യന്‍ നാവിക സേനയടെ പരിശീലനക്കപ്പല്‍ ഐ.എന്‍.എസ് തരംഗിണി ജിദ്ദയിലെത്തി

Synopsis

വിവിധ രാജ്യങ്ങളുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുക, വ്യത്യസ്ത സ്വഭാവമുള്ള സമുദ്രങ്ങളില്‍ നാവിക പരിശീലനം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഏപ്രില്‍ പത്തിനാണ് കൊച്ചിയില്‍ നിന്നും ഐ.എന്‍.എസ് തരംഗിണി യാത്ര പുറപ്പെട്ടത്.

ജിദ്ദ: ഇന്ത്യന്‍ നേവിയുടെ പരിശീലനക്കപ്പലായ ഐ.എന്‍.എസ് തരംഗിണി ജിദ്ദയിലെത്തി. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രമുഖര്‍ കപ്പല്‍ സന്ദര്‍ശിച്ചു.

വിവിധ രാജ്യങ്ങളുമായുള്ള സൗഹൃദം മെച്ചപ്പെടുത്തുക, വ്യത്യസ്ത സ്വഭാവമുള്ള സമുദ്രങ്ങളില്‍ നാവിക പരിശീലനം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഏപ്രില്‍ പത്തിനാണ് കൊച്ചിയില്‍ നിന്നും ഐ.എന്‍.എസ് തരംഗിണി യാത്ര പുറപ്പെട്ടത്. ഒമാന്‍ സന്ദര്‍ശിച്ചതിന് ശേഷം കഴിഞ്ഞ മൂന്നിന് ജിദ്ദയിലെത്തി. രാഹുല്‍ മേത്തയാണ് കമ്മാണ്ടിംഗ് ഓഫീസര്‍. നവംബര്‍ ഒന്ന് വരെ യാത്രയുണ്ടാകുമെന്നും  ജൂലൈ 15ന് യു.കെയില്‍ ആരംഭിക്കുന്ന കപ്പലോട്ട മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ജിദ്ദയില്‍ നിന്ന് മാള്‍ട്ടയിലേക്ക് പോകുന്നത്

സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ്‌ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം തരംഗിണി സന്ദര്‍ശിച്ചു. 13 രാജ്യങ്ങളിലായി 15 തുറമുഖങ്ങള്‍ ആണ് തരംഗിണി ഈ യാത്രയില്‍ സന്ദര്‍ശിക്കുന്നത്. 15,000 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കും. ഇതിനിടയില്‍ 120 നാവികര്‍ക്ക് പരിശീലനം നല്‍കും. 1997 - ല്‍ കമ്മീഷന്‍ ചെയ്ത നേവി പരിശീലന കപ്പലാണ് ഐ.എന്‍.എസ് തരംഗിണി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി