
തിരുവനന്തപുരം: മക്കൾ വിവാദത്തിൽ കൊടിയേരിയെ അനുകൂലിച്ച ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരന്‍റെ നിലപാട് വിവാദമാകുന്നു. മക്കളുടെ ബിസിസസിന്‍റെ പേരിൽ പ്രതിപക്ഷം ശക്തമായ എതിർപ്പുമായി രംഗത്തിറങ്ങുമ്പോഴാണ് പരസ്യമായി കൊടിയേരിയെ പിന്തുണച്ച് കോൺഗ്രസിൽ നിന്നൊരാളെത്തുന്നത്. ചന്ദ്രശേഖരന്‍റെ പരാമർശത്തോട് യോജിക്കാനാകില്ലെന്ന് കെപിസിസി പ്രസഡന്‍റ് എം.എം. ഹസ്സന്‍ പ്രതികരിച്ചു.
പൊതു രംഗത്തു നിൽക്കുന്നവരെ ആവശ്യമില്ലാത്ത പരാതികളുടെ പേരിൽ വിചാരണ ചെയരുതെന്നായിരുന്ന കൊടിയേരിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരന്‍റെ പ്രതികരണം.നേതാക്കളുടെ മക്കളും മറ്റു കുടുംബാംഗങ്ങളും നട്തുന്ന ബിസിനസ്സിൽ പ്രശ്നങ്ങളുണ്ടെങ്കിൽ അതതു രാജ്യങ്ങളിലെ നിയമപ്രകാരം നടപടിയെടുക്കുകയാണ് വേണ്ടതെന്നും മാധ്യമവിചാരണയല്ലെന്നും ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സഭ സ്തംഭിപ്പിക്കുന്നതടക്കം അതി ശ്കതമായ രീതിയിൽ ബിനോയ് കൊടിയേരി വിഷയത്തിൽ പ്രതിപക്ഷം രംഗത്തിറങ്ങുമ്പോഴാണ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് കൊടിയേരിക്ക് പിന്തുണയുമായെത്തുന്നത്. കശുവണ്ടി വികസന കോർപ്പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് ചന്ദ്രശേഖരൻ കൊടിയേരിയെ അനുകൂലിച്ച് പ്രസ്താവനയിറക്കിയയത്. നേതാക്കളിടെ ജീവിതശൈലിയെച്ചൊല്ലി, സിപിഎമ്മിൽ നിന്നു തന്നെ വിമർശനമുയരുമ്പോൾ, കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് എല്ലാ കാലത്തും ലളിത ശൈലി പിൻതുടരാനാകില്ലെന്നും, കാലാനുസൃതമായ മാറ്റം വേണമെന്നും കൂടി ചന്ദ്രശേഖരൻ പറയുന്നു..
രാഷ്ട്രീയത്തിനതീയമായ സൗഹൃദത്തിന്‍റെ പേരിലാണ് സ്വന്തം പാർട്ടിയെ പോലും തള്ളിപ്പറയുന്ന ഈ നിലപാടുകളെന്നാണ് വിലയിരുത്തൽ. അടഞ്ഞുകിടന്ന കശുവണ്ടി ഫാക്ടറികൾ തുറക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ഭരണകാലത്ത് സെക്രട്ടേറയേറ്റ് പടിക്കൽ ചന്ദ്രശേഖരൻ ഉപവാസം നടത്തിയപ്പോൾ പിന്തുണയറിയിച്ച് പിണറായി അടക്കമുള്ള നേതാക്കൾ എത്തിയിരുന്നു.. കോൺഗ്രസ് അതി ശക്തമായി എതിർക്കുന്ന വിഷയത്തിലെ ചന്ദ്രശേഖരന്‍റെ അനുകൂല നിലപാട് വരും ദിവസങ്ങളിൽ പാർട്ടിക്കുള്ളിൽ ചർച്ചയാകുമെന്നുറപ്പാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam