മുനമ്പം മനുഷ്യക്കടത്ത്; ഇടനിലക്കാരെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി കൊച്ചിയിൽ

By Web TeamFirst Published Jan 21, 2019, 10:31 AM IST
Highlights

മുനമ്പം മനുഷ്യക്കടത്തിനെക്കുറിച്ച് സംസ്ഥാന പൊലീസ് വിവരം കൈമാറിയതിനെതുടർന്നാണ് ഐബി ഉദ്യോഗസ്ഥർ ആലുവയിൽ എത്തി ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത്. 

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ ഇടനിലക്കാരെ ചോദ്യം ചെയ്യുന്നു. ഐ.ബി ഉദ്യോഗസ്ഥരാണ് ആലുവയിൽ എത്തി ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത്. മനുഷ്യക്കടത്തിനെക്കുറിച്ച് സംസ്ഥാന പൊലീസ് വിവരം കൈമാറിയ പശ്ചാത്തലത്തിലാണിത്. ദേശീയ അന്വേഷണ ഏജൻസിയും ഇടനിലക്കാരെ ചോദ്യം ചെയ്യും.
ഐബി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ ഓസ്ട്രേലിയ ന്യൂസിലാന്‍റ് അടക്കമുള്ള വിദേശ രാജ്യങ്ങളുമായി പൊലീസ് നേരെത്തെ ആശയ വിനിമയം നടത്തിയിരുന്നു.  ബോട്ടിൽ പോയ സംഘം അവിടെ എത്തിയോ, ക്രിസ്തുമസ് ഐലന്‍റിൽ തന്നെയാണോ എത്തുക എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ്  രാജ്യാന്തര ഏജൻസികളുടെ സഹായം തേടിയത്.

click me!