കൊച്ചിയില്‍ മിശ്രവിവാഹം തടയാന്‍ യുവതിയെ തടങ്കലിലാക്കി, ആറു പേര്‍ക്കെതിരെ കേസ്

By Web DeskFirst Published Sep 25, 2017, 1:19 AM IST
Highlights

കൊച്ചി: മിശ്രവിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ തടങ്കടലില്‍ പാര്‍പ്പിച്ചെന്നാരോപിച്ച്  യുവതി നല്‍കിയ പരാതിയില്‍ പൊലീസ് ആറ് പേര്‍ക്കെതിരെ കേസെടുത്തു. എറണാകുളം കണ്ടനാടുള്ള ആര്‍ഷ വിദ്യാ സമാജം എന്ന യോഗാ കേന്ദ്രത്തില്‍ പാര്‍പ്പിച്ച് മിശ്രവിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചെന്നാണ് കണ്ണൂര്‍ സ്വദേശിയായ യുവതി ഉദയംപേരൂര്‍ പൊലീസിന് നല്‍കിയ പരാതിയിലുള്ളത്. 

യോഗാ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ മനോജടക്കം ആറുപേര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ കണ്ണൂര്‍ സ്വദേശിയായ ഹിന്ദു യുവതി തൃശൂര്‍ സ്വദേശിയായ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട യുവാവിനെയാണ് വിവാഹം ചെയ്തത്. എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ കൗണ്‍സിലിങ്ങിനായി യുവതിയെ ആര്‍ഷ വിദ്യാകേന്ദ്രത്തില്‍ എത്തിച്ചു. 

ഇവിടെ തടവില്‍ പാര്‍പ്പിച്ച് തന്റെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പരാതിയിലുള്ളത് കാസര്‍കോടുനിന്ന്  മതം മാറി ആയിഷയായി മാറിയ ആതിര താന്‍ ഇസ്ലാം മതം ഉപേക്ഷിച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയതും കണ്ടനാടുള്ള ഈ യോഗാ കേന്ദ്രത്തിലെ കൗണ്‍സിലിങ്ങിന് ശേഷമായിരുന്നു.

click me!