
തൃശ്ശൂർ: സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് ഇന്ന് തൃശൂരില്‍ തുടക്കമാവും. വൈകീട്ട് 6 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ നാടകോത്സവത്തിന് തിരി തെളിയിക്കും. ഏഴു ദിവസം നീണ്ടു നിൽക്കുന്ന നാടകോത്സവത്തിനായി ആറ് വേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ശ്രീലങ്കയിൽ നിന്നുള്ള ജനകാരാലിയ നാടക സംഘം അവതരിപ്പിക്കുന്ന ബിറ്റർ നെക്ടർ ആണ് ആദ്യ നാടകം. 190 വർഷം മുമ്പ് ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് നിർബന്ധിത കുടിയേറ്റത്തിന് വിധേയരായവരുടെ വർത്തമാന ജീവിതമാണ് നാടകത്തിന്‍റെ പ്രമേയം. ശ്രീലങ്കയിൽ നിന്നുള്ള പതിനാറംഗ സംഘം ഇതിനായി തൃശ്ശൂരിലെത്തി. 95 ലക്ഷം ചെലവിലാണ് ഇത്തവണ നാടകോത്സവം സംഘടിപ്പിക്കുന്നത്. ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ആകെ പതിമൂന്ന് നാടകങ്ങൾ മാത്രമാണ് ഇത്തവണ അവതരിപ്പിക്കുന്നത് ഇതിൽ ബിറ്റർ നെക്ടർ അടക്കം ആറ് നാടകങ്ങൾ വിദേശത്ത് നിന്നുള്ളവയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam