'ശരീരത്തിൽ നിന്നും അവളുടെ പിടി അയയുന്നു'; ഫോട്ടോചലഞ്ചിലും വ്യത്യസ്തനായി നന്ദു മഹാദേവ

Published : Jan 19, 2019, 11:13 PM ISTUpdated : Jan 19, 2019, 11:14 PM IST
'ശരീരത്തിൽ നിന്നും അവളുടെ പിടി അയയുന്നു'; ഫോട്ടോചലഞ്ചിലും വ്യത്യസ്തനായി നന്ദു മഹാദേവ

Synopsis

എന്റെ ശരീരത്തിൽ നിന്നും അവളുടെ പിടി അയയുകയാണ് !! ശ്വാസകോശത്തിലെ ക്യാൻസർ കുത്തുകൾ അത്ഭുതകരമായി ചുരുങ്ങിയിരിക്കുന്നുവെന്ന് ചിത്രം പങ്കുവച്ച് നന്ദു മഹാദേവ 

തിരുവനന്തപുരം:  സമൂഹമാധ്യമങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന ചലഞ്ച് വ്യാപകമാവുമ്പോള്‍ കാന്‍സറിനോടുള്ള പോരാട്ടത്തിന് മുന്‍പും ജീവിത്തിലേക്കുള്ള തിരിച്ച് വരവിന്റേയും ചിത്രങ്ങള്‍ പങ്ക് വച്ച് ആത്മവിശ്വാസത്തിന്റെ ആൾരൂപമായ നന്ദു മഹാദേവ. പിറന്നാള്‍ ദിവസം കാന്‍സറിനെ കുറിച്ച് സരസമായി പറഞ്ഞാണ് നന്ദു മഹാദേവ  പ്രതീക്ഷയുടെ പുതുമുഖമായത്. ഒരു മാരക രോഗത്തിനും തന്റെ നിശ്ചയദാർഡ്യത്തെ തോൽപ്പിക്കാനാകില്ലെന്ന നന്ദുവിന്റെ ആത്മവിശ്വാസം ഒടുവിൽ വിജയിച്ചതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ചിത്രം. 

പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു.. മനസ്സും മഹാദേവനും ഒന്നിച്ചപ്പോൾ ഞാൻ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു.. എന്റെ ശരീരത്തിൽ നിന്നും അവളുടെ പിടി അയയുകയാണ് !! ശ്വാസകോശത്തിലെ ക്യാൻസർ കുത്തുകൾ അത്ഭുതകരമായി ചുരുങ്ങിയിരിക്കുന്നുവെന്ന് ചിത്രം പങ്കുവച്ച് നന്ദു മഹാദേവ ഫേസ്ബുക്കില്‍ കുറിച്ചു. 

രോഗം മൂർച്ഛിച്ച അവസ്ഥയിൽ നന്ദുവിന്റെ ഇടത്തെകാൽ മുറിച്ചു മാറ്റേണ്ടതായി പോലും വന്നപ്പോഴും നന്ദു തളർന്നില്ല. കാല്‍ മുറിച്ച് മാറ്റിയ ശേഷം നന്ദു മഹാദേവയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതെ എന്റെ ഒരു കാൽ നഷ്ടപ്പെട്ടിരിക്കുന്നു...എനിക്കും ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല ട്ടോ...പക്ഷെ എനിക്കതിൽ ദുഃഖമൊന്നും ഇല്ല..ഞാൻ വളരെ സന്തോഷവനാണ്...ഡോക്ടർ എന്നോടു ചോദിച്ചു കാൽ വേണോ അതോ ജീവൻ വേണോ എന്ന് ഞാൻ സന്തോഷത്തോടെ പറഞ്ഞു ജീവൻ മതിയെന്നായിരുന്നു നന്ദു ഫേസ്ബുക്കില്‍ കുറിച്ചത്.

നന്ദു മഹാദേവയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അത്ഭുതം സംഭവിച്ചിരിക്കുന്നു...
മഹാദേവൻ കനിഞ്ഞിരിക്കുന്നു...
പ്രിയമുള്ളവരേ എന്നിൽ നിന്ന് നിങ്ങൾ കേൾക്കാൻ കൊതിച്ച വാക്കുകൾ ഞാൻ ഉറക്കെ വിളിച്ചു പറയുന്നു...
മനസ്സും മഹാദേവനും ഒന്നിച്ചപ്പോൾ ഞാൻ രോഗ വിമുക്തനായി തുടങ്ങിയിരിക്കുന്നു..
എന്റെ ശരീരത്തിൽ നിന്നും അവളുടെ പിടി അയയുകയാണ് !!
ശ്വാസകോശത്തിലെ ക്യാൻസർ കുത്തുകൾ അത്ഭുതകരമായി ചുരുങ്ങിയിരിക്കുന്നു..!!
പ്രിയമുള്ളവരുടെ പ്രാർത്ഥനയിൽ ഞാൻ വീണ്ടും ഉണർന്നെഴുന്നേറ്റിരിക്കുന്നു..
വൈദ്യശാസ്ത്രവും ദൈവശാസ്ത്രവും തമ്മിൽ ചേരുമ്പോൾ ചില സമയത്ത് അത്ഭുതങ്ങൾ സംഭവിക്കും...
എന്റെ കാര്യത്തിൽ അത് സംഭവിച്ചിരിക്കുന്നു...
പെട്ടെന്ന് പാളം തെറ്റിയ തീവണ്ടി പോലെ ദുരിതക്കയത്തിൽ വീഴുന്നവർക്ക് ആത്മവിശ്വാസവും സഹായവും ആകാൻ മാറ്റി വയ്ക്കുകയാണ് ഈ ജന്മം..
അതാണ് സർവ്വേശ്വരന്റെ തീരുമാനം...
ഒപ്പം എനിക്ക് വേണ്ടി മനമുരുകിയ നന്മമനസ്സുകൾക്ക് മുന്നിലും മഹാദേവന്റെ മുന്നിലും ഞാൻ സാഷ്ടാംഗം നമസ്കരിക്കുന്നു...
അനുഗ്രഹിക്കുക !!
NB 1 : ഇതുവരെയുള്ള യുദ്ധത്തിൽ ഞാൻ ജയിച്ചിരിക്കുന്നു..
യുദ്ധം തുടരും..!!
NB 2 : ഞാൻ അങ്ങനെ പെട്ടെന്നൊന്നും ഇഡ്ഡലിയും സാമ്പാറും ആകില്ലെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു..!!

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം