കൊച്ചിയില്‍ രണ്ട് കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

By Web DeskFirst Published Jul 23, 2017, 6:55 AM IST
Highlights

കൊച്ചി: കൊച്ചിയില്‍ രണ്ടു കോടി 30 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി.കമ്മീഷന്‍ വ്യവസ്ഥയില്‍ നോട്ടുമാറ്റി നല്‍കുന്ന അഞ്ചംഗ സംഘമാണ് പോലീസിന്റെ വലയിലായത്. കൊച്ചിയില്‍ അസാധു നോട്ടുകള്‍ കമീഷന്‍ വ്യവസ്ഥയില്‍ മാറ്റി നല്‍കുന്ന സംഘം സജീവമാണെന്ന് നേരത്തേ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിറ്റി ഷാഡോ പോലീസും പനങ്ങാട് പോലിസും സംയുക്തമായി നടത്തിയ നീക്കത്തിനൊട്ടുവിലാണ് അഞ്ചംഗ സംഘം പിടിയിലായത്.

മൂവാറ്റുപുഴ സ്വദേശി അബ്ദുള്‍ ജലീല്‍, തപ്പൂണിത്തുറ സ്വദേശി റാം ടി പ്രഭാകര്‍, കോഴിക്കോട് സ്വദേശി ജോണ്‍, തൃശ്ശൂര്‍ സ്വദേശികളായ സത്യന്‍,ജയന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരു കോടിയുടെ അസാധു നോട്ട് നല്‍കിയാല്‍ 25 ലക്ഷം രൂപ തിരികെ നല്‍കുന്നതാണ് സംഘത്തിന്റെ രീതി.ഇത്തരത്തില്‍ ശേഖരിച്ച രണ്ടു കോടി 30 ലക്ഷം രൂപയും സംഘം യാത്ര ചെയ്തിരുന്ന രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇതില്‍ ഒരു ലക്ഷം രൂപയൊഴികെ ബാക്കി മുഴുവന്‍ തുകയും അബദുള്‍ ജലീലിന്റ മൂവാറ്റുപുഴയിലെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നോട്ടുമാറ്റ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും.

click me!