
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസ് അന്വേഷണത്തിൽ അട്ടിമറി സംഭവിച്ചുവെന്ന് ആവർത്തിച്ച് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ. നീതി ലഭിക്കും വരെ സമരത്തിൽ നിന്നും പിന്മാറില്ലെന്നും അവർ പറഞ്ഞു. സമരം ആറാം ദിവസമെത്തിയപ്പോൾ കൂടുതൽ സ്ത്രീ സംഘടനകൾ സമരത്തിന് പിന്തുണയുമായി കൊച്ചിയിലെത്തി.
സമരവേദി നിറഞ്ഞ് നിന്ന വനിതാ സാന്നിദ്ധ്യമാണ് ആറാം ദിവസം ശ്രദ്ധേയമായത്. ഹൈക്കോടതിയിൽ നിന്നുണ്ടായ പരമാർശത്തിനും കന്യാസ്ത്രികൾ മറുപടി നൽകി. സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നം കന്യാസ്ത്രീകള്‍ പറഞ്ഞു.
അന്വേഷി, സേവ, വുമൺസ് ഫോറം തുടങ്ങിയ സ്ത്രീ സംഘടനകൾ സമരം ഏറ്റെടുത്തെന്ന് പ്രഖ്യാപിച്ച് കന്യാസ്ത്രീകൾക്ക് പിന്തുണയുമായെത്തി. ഹൈക്കോടതിയിലെ വനിതാ അഭിഭാഷകരും, വിശ്വാസികളും ഉൾപ്പടെ നിരവധി പേരാണ് ഹൈക്കോടതി ജംക്ഷനിലെ സമരപന്തലിലേക്ക് എത്തി കൊണ്ടിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam