ശബരിമല: ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളില്‍ പ്രതിഷേധവുമായി ഐപിഎസ് അസോസിയേഷൻ

Published : Nov 21, 2018, 08:24 PM ISTUpdated : Nov 21, 2018, 11:01 PM IST
ശബരിമല:  ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളില്‍ പ്രതിഷേധവുമായി ഐപിഎസ് അസോസിയേഷൻ

Synopsis

ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്ത്. നിയമം നടപ്പാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതി പറഞ്ഞും അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് അസോസിയേഷന്‍

 

തിരുവനന്തപുരം: ശബരിമലയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ ഐപിഎസ് അസോസിയേഷൻ രംഗത്ത്. നിയമം നടപ്പാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരെ വ്യക്തിപരമായും ജാതി പറഞ്ഞും അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് അസോസിയേഷന്‍ ആരോപിച്ചു. ഉദ്യോഗസ്ഥർക്കെതിരായ ആക്രമങ്ങൾ ചൂണ്ടി കാട്ടി സുപ്രീം കോടതിയെ സമീപിക്കാൻ ആലോചിക്കുന്നതായി അസോസിയേഷൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കി. 

ഈ സാഹചര്യത്തില്‍ സർക്കാർ അടിയന്തരമായി ഇടപെടണം. ജുഡീഷ്യറിയിൽ നിന്ന് നിരന്തരം പരാമർശങ്ങൾ ഉണ്ടാകുന്നുണ്ട്. വ്യക്തിപരമായ അധിഷേപങ്ങൾ നേരിട്ട് ജോലി ചെയ്യുന്നത് ദുസ്സഹമായിരിക്കുന്നു.  മേല്‍കോടതിയെ സമീപിക്കാൻ മുഖ്യമന്ത്രി അടിയന്തരമായ ഇടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. 
 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗോവർധന്‍റെയും പങ്കജ് ഭണ്ഡാരിയുടേയും പങ്ക് വെളിപ്പെടുത്തിയതി പോറ്റി, ഇവരില്‍ നിന്നും സ്വർണം കണ്ടെത്തി; റിമാന്‍റ് റിപ്പോർട്ടിലെ വിവരങ്ങൾ
"എല്ലാരും ജസ്റ്റ് മനുഷ്യന്മാരാ, കേരളം എന്നെ പഠിപ്പിച്ചത് അതാണ്": മലയാളം മണിമണിയായി സംസാരിക്കുന്ന കശ്മീരി യുവതി