സിവില്‍ സര്‍വീസ് കോപ്പിയടി കേസ് സിബിസിഐടിക്ക് വിട്ടു

Published : Nov 15, 2017, 09:33 PM ISTUpdated : Oct 05, 2018, 02:00 AM IST
സിവില്‍ സര്‍വീസ് കോപ്പിയടി കേസ് സിബിസിഐടിക്ക് വിട്ടു

Synopsis

ചെന്നൈ: സിവില്‍ സര്‍വീസസ് പരീക്ഷയ്ക്കിടെ ഐപിഎസ് ഉദ്യോഗസ്ഥന്‍ കോപ്പിയടിച്ച് പിടിക്കപ്പെട്ട കേസ് സിബിസിഐടിക്ക്  വിട്ടു. സഫീര്‍ കരീമാണ് ചെന്നൈയില്‍ സിവില്‍ സര്‍വീസസ് മെയിന്‍സ് പരീക്ഷയില്‍ കോപ്പിയടിച്ചതില്‍ പിടിക്കപ്പെട്ടത്. കേസ് സിബിസിഐടിക്ക് വിട്ട് തമിഴ്നാട് ഡിജിപി ഉത്തരവിറക്കി. 

അതേസമയം സംഭവത്തില്‍ സഫീര്‍ കരീമിന്‍റെ ഭാര്യ ജോയ്സിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദിലെ അശോക് നഗര്‍ ക്രോസ് റോഡിലുള്ള ലാ എക്‌സലന്‍സ് ഐഎഎസ് കോച്ചിംഗ് സ്ഥാപനത്തില്‍ അദ്ധ്യാപികയായിരുന്നു ജോയ്‌സി. പരീക്ഷ നടക്കുമ്പോള്‍ ഹാളിന് പുറത്ത് നിന്നും ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വഴി ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊടുത്ത് കൃത്രിമം നടത്താന്‍ സഹായിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുവാവിനെ തട്ടിക്കൊണ്ടുപോയ ക്രൂരമർദനം, വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി; പ്രതികളെ സാഹസികമായി പിടികൂടി പൊലീസ്
'വന്ദേമാതര ആലാപനം തടഞ്ഞാൽ കർശന നടപടി'; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി കാസർകോട് കേന്ദ്ര സർവകലാശാല