
കൊച്ചി: ഇരുമ്പനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ളാന്‍റില്‍ ലോറി ഡ്രൈവർമാരുടെ സമരത്തെ തുടർന്ന് ഇന്നലെ മുതൽ ലോഡുകൾ മുടങ്ങി. ലോഡ് കയറ്റുന്ന മുൻഗണ ക്രമം സംബന്ധിച്ച തർക്കമാണ് തൊഴിലാളി സമരത്തിന് കാരണം.
മൂന്നാർ,കട്ടപ്പന തുടങ്ങിയ ഹൈറേഞ്ച് പ്രദേശത്തേക്കുള്ള ലോഡിംഗ് ആദ്യം നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വൈകീട്ട് മാത്രമാണ് ഐഒസി ഈ ട്രിപ്പുകൾക്കുള്ള ലോഡിംഗ് നൽകിയത്. ഇതിൽ പ്രതിഷേധിച്ച രണ്ട് ഡ്രൈവർമാർക്കെതിരെ മാനേജ്മെന്‍റ് നടപടിയെടുത്തതിനെ തുടർന്നാണ് മുഴുവൻ തൊഴിലാളികളും സമരത്തിനിറങ്ങിയത്. സംസ്ഥാനത്തൊട്ടാകെ ഏറ്റവും കൂടുതൽ പമ്പ് ഐഒസിക്കാണ്. ഇന്നലെ മാത്രം ഇരുമ്പനത്ത് നിന്ന് 450 അടുത്ത് ലോഡുകൾ മുടങ്ങി. രണ്ട് ദിവസം കൂടി സ്ഥിതി തുടർന്നാൽ ഇന്ധനക്ഷാമം രൂക്ഷമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam