ബ്ലീച്ചിങ് പൗഡർ വാങ്ങിയതിലെ ക്രമക്കേട്; അന്വേഷണമാരംഭിച്ച് വിജിലൻസ്; ആരോഗ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ നടപടി

Published : Sep 03, 2026, 07:56 PM IST
K Muraleedharan

Synopsis

7.32 കോടിയുടെ ഇടപാടാണ് വിവാദത്തിലായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മഴക്കാല പൂർവ ശുചീകരണത്തിനായി കെഎംഎസ് സി എൽ ബ്ലീച്ചിങ്ങ് പൗഡർ വാങ്ങിയത്. വിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ ഇരട്ടി തുകയ്ക്കാണ് ബ്ലീച്ചിങ് പൗഡർ വാങ്ങിയതെന്നാണ് ആരോപണം.

തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്‍റെ അവസാന കാലത്ത് നടന്ന വിവാദ ബ്ലീച്ചിങ് പൗഡർ ഇടപാടില്‍ അന്വേഷണം ഏറ്റെടുക്കാൻ വിജിലൻസ്. അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. പ്രിൻസിപ്പൽ സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ ആരോഗ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വകുപ്പ് തല അന്വേഷണം ഉദ്യോഗസ്ഥരെ വെള്ള പൂശുന്നതാണെന്നായിരുന്നു മന്ത്രിയുടെ നിലപാട്. മഴക്കാല ശുചീകരണത്തിന്റെ പേരിൽ ഉയർന്ന വിലയ്ക്ക് ബ്ലീച്ചിങ് പൗഡർ വാങ്ങിയതിൽ ക്രമക്കേടെന്നാണ് ആരോപണം. 7.32 കോടിയുടെ ഇടപാടാണ് വിവാദത്തിലായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് മഴക്കാല പൂർവ ശുചീകരണത്തിനായി കെഎംഎസ് സി എൽ ബ്ലീച്ചിങ്ങ് പൗഡർ വാങ്ങിയത്. വിപണിയില്‍ ലഭിക്കുന്നതിനെക്കാള്‍ ഇരട്ടി തുകയ്ക്കാണ് ബ്ലീച്ചിങ് പൗഡർ വാങ്ങിയതെന്നാണ് ആരോപണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമേരിക്കൻ സമ്പദ്‌ വ്യവസ്ഥയെ കാത്തിരിക്കുന്നത് കറുത്ത ദിനങ്ങൾ, പുതിയ ഭീഷണി ഇറാൻ; ഇന്ധനം കരുതിവയ്ക്കാനും മുന്നറിയിപ്പ്
വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ദൃശ്യം പ്രചരിപ്പിച്ച കേസ്; ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരി കസ്റ്റഡിയിൽ