കര്‍ണാടക തിരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് നടന്നെന്ന് യെദ്യൂരപ്പ

By Web DeskFirst Published May 22, 2018, 9:55 AM IST
Highlights
  • ക്രമക്കേടുകൾ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു

ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പരാതിയുമായി ബി എസ് യെദ്യൂരപ്പ. വിജയപുര ജില്ലയിലെ ബാഗേവാടിയിൽ വിവിപാറ്റ് യന്ത്രങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. 

കോൺഗ്രസിനെ സഹായിക്കുന്ന വിധത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ പ്രവർത്തനമെന്നും യെദ്യൂരപ്പ കുറ്റപ്പെടുത്തുന്നു. എന്നാൽ വിവിപാറ്റ് യന്ത്രങ്ങൾ കണ്ടെടുത്തെന്ന ആരോപണം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളി.തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് ചില പെട്ടികൾ മാത്രമാണ് കിട്ടിയതെന്നും , ഇത് കർണാടകത്തിൽ ഉപയോഗിച്ചതല്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
 

click me!