കേരളത്തിലെ കോൺഗ്രസ് അത്രയ്ക്ക് ക്ഷീണിച്ചുപോയോ? മുല്ലപ്പള്ളിക്ക് എം എ ബേബിയുടെ മറുപടി

By Web TeamFirst Published Feb 10, 2019, 12:37 PM IST
Highlights

സിപിഎമ്മുമായി സഖ്യമുണ്ടാക്കേണ്ട അവസ്ഥയിലേക്ക് കേരളത്തിലെ കോൺഗ്രസ് എത്തിച്ചേർന്നോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ബിജെപിയെ എതിർക്കാൻ കേരളത്തിൽ സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാണെന്ന കെപിസിസി പ്രസി‍ഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു എം എ ബേബി.

തിരുവനന്തപുരം: സിപിഎമ്മുമായി സഖ്യമുണ്ടാക്കേണ്ട അവസ്ഥയിലേക്ക് കേരളത്തിലെ കോൺഗ്രസ് എത്തിച്ചേർന്നോയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കോൺഗ്രസ് അത്രയ്ക്ക് ക്ഷീണിച്ചോ എന്ന് തനിക്കറിയില്ല. സിപിഎം  സിപിഎമ്മിനും എൽഡിഎഫിനും എതിരായി നല്ല നിലയിൽ ഒരു മത്സരം കാഴ്ചവയ്ക്കാനുള്ള ശേഷി ഇപ്പോഴും കേരളത്തിലെ കോൺഗ്രസിനുണ്ട് എന്നാണ് തന്‍റെ വിശ്വാസം. 

ബിജെപിക്ക് എതിരായി സിപിഎം ഉൾപ്പെടെയുള്ള മതേതര ശക്തികളുമായി സഹകരിക്കാൻ തയ്യാറാണെന്നും പക്ഷേ അതിന് സിപിഎം ആദ്യം ആയുധം താഴെ വയ്ക്കണമെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. മുല്ലപ്പള്ളി ഇങ്ങനെ പറഞ്ഞിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും സിപിഎമ്മുമായി ഒരു സഖ്യം ഉണ്ടായാലേ നിലനിൽക്കാനാകൂ അവസ്ഥ കോൺഗ്രസിന് ഉണ്ടായോ എന്ന് തനിക്കറിയില്ല എന്നാണ് എംഎ ബേബിയുടെ പ്രതികരണം.

ബംഗാളിൽ ആയാലും കേരളത്തിൽ ആയാലും കോൺഗ്രസുമായി ഒരു സഖ്യവും ഉണ്ടാകില്ലെന്നും എം എ ബേബി പറഞ്ഞു. കോൺഗ്രസിന്‍റെ നയങ്ങളെ കൂടി എതിർക്കാൻ ആണ് സിപിഎമ്മിന്‍റെ തീരുമാനമെന്നും എം എ ബേബി പറഞ്ഞു.
 

click me!