ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം, സോഷ്യലിസ്റ്റ് പദങ്ങള്‍ ആവശ്യമുണ്ടോ എന്ന് ആര്‍എസ്എസ് ജന. സെക്രട്ടറി

Published : Jun 27, 2025, 09:08 AM ISTUpdated : Jun 27, 2025, 12:19 PM IST
RSS General Secretary Dattatreya Hosabale (Photo/ANI)

Synopsis

അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ല എന്നും ഹൊസബളെ

ദില്ലി:‘മതേതരത്വം വേണോയെന്ന വിവാദ പരാമര്‍ശവുമായി RSS ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെ രംഗത്ത്.ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങള്‍ ആവശ്യമുണ്ടോ എന്നാണ് ചോദ്യം..ടിയന്തരാവസ്ഥക്കാലത്ത് ചേര്‍ത്ത പദങ്ങളാണിത്.അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയില്‍ ഈ പദങ്ങളില്ല എന്നും ഹൊസബളെ ഒരു ചടങ്ങില്‍ പറഞ്ഞു

 ദത്താ​ത്രേയ ഹൊസബലേയുടെ പ്രസ്താവനക്കെതിരെ  രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് രംഗത്തെത്തി. ആർഎസ്എസ് ഒരിക്കലും ഭരണഘടനയെ അം​ഗീകരിച്ചിട്ടില്ല മനുസ്മൃതിയിൽനിന്നും പ്രചോദനമുൾക്കൊണ്ടല്ല ഭരണഘടന തയാറാക്കിയത് എന്നതിനാൽ അംബേദ്കറിനെയും നെഹ്റുവിനെയും ആക്രമിക്കുകയാണ് ആർഎസ്എസ് . പുതിയ ഭരണഘടന കൊണ്ടുവരുമെന്ന ബിജെപിയുടെയും ആർഎസ്എസിന്‍റേയും  നിരന്തരമായ പ്രചാരണത്തിന് ജനം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മറുപടി നൽകി. എന്നാൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റണമെന്ന ആവശ്യം ആർഎസ്എസ് ഇപ്പോഴും തുടരുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി

PREV
Read more Articles on
click me!

Recommended Stories

25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി, കേസ് ഡയറി ഹാജരാക്കണം; ഹ‍ർജിയിൽ 15ന് വാദം കേൾക്കും