
തിരുവനന്തപുരം: ഐഎസ് തീവ്രവാദ സന്ദേശത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജില്ലാ കളക്ടർമാർക്ക് ജാഗ്രത നിർദേശം നൽകി. കാസർഗോഡ് നിന്നും ഐഎസിൽ ചേർന്ന അബ്ദുള്‍ റഷീദിൻറെതെന്ന് കരുതുന്ന ശബ്ദ സന്ദേശത്തിൻറെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ഏജൻസികള്‍ക്കും ജാഗ്രത നിർദ്ദേശം നൽകണമെന്ന് ഇൻറലിജൻസാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കലാപമുണ്ടാക്കാനും തീവ്രവാദ ആക്രമങ്ങള്‍ അഴിച്ചുവിടാനും അഹ്വാനം ചെയ്യുന്നതാണ് ശബ്ദ സന്ദേശം. ഈ പശ്ചാത്തലത്തിൽ പ്രധാനപ്പെട്ട പരിപാടികള്‍ നടക്കുമ്പോള്‍ ജില്ലകളിൽ ജാഗ്രതപാലിക്കണമെന്നാണ് ആഭ്യന്തര സെക്രട്ടറി നൽകിയ കത്തിൽ പറയുന്നത്. നേരത്തെ റെയിൽവേ പൊലീസിനും സമാനമായ രീതിയിൽ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam