റാ​ഖ​യി​ലെ പ​ഴ​യ​ന​ഗ​രം ഇസ്‌ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ പി​ടി​യി​ൽ​നി​ന്നു മോ​ചി​പ്പി​ച്ചു

Published : Sep 02, 2017, 08:38 AM ISTUpdated : Oct 04, 2018, 07:23 PM IST
റാ​ഖ​യി​ലെ പ​ഴ​യ​ന​ഗ​രം ഇസ്‌ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ പി​ടി​യി​ൽ​നി​ന്നു മോ​ചി​പ്പി​ച്ചു

Synopsis

ഹ​സാ​ക്കെ: സി​റി​യ​ൻ ന​ഗ​ര​മാ​യ റാ​ഖ​യി​ലെ പ​ഴ​യ​ന​ഗ​രം ഇസ്‌ലാ​മി​ക് സ്റ്റേ​റ്റി​ന്‍റെ പി​ടി​യി​ൽ​നി​ന്നു മോ​ചി​പ്പി​ച്ചു. പു​രാ​ത​ന ന​ഗ​ര​ത്തി​ൽ​നി​ന്ന് ഐ​എ​സി​നെ പു​റ​ത്താ​ക്കി​യ​താ​യും പ​ഴ​യ ന​ഗ​ര​ത്തി​ന്‍റെ നി​യ​ന്ത്ര​ണം പി​ടി​ച്ച​താ​യും യു​എ​സ് പി​ന്തു​ണ​യു​ള്ള വ്യോ​മ​സേ​ന​യു​ടെ വ​ക്താ​വ് എ​എ​ഫ്പി​യോ​ടു പ​റ​ഞ്ഞു. ന​ഗ​ര​ത്തി​ന്‍റെ മു​ഴു​വ​ൻ നി​യ​ന്ത്ര​ണം പി​ടി​ക്കു​ക​യാ​ണ് ഇ​നി ല​ക്ഷ്യ​മെ​ന്ന് സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്സ് വ​ക്താ​വ് ത​ലാ​ൽ സെ​ല്ലോ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഐ​എ​സി​ന്‍റെ സി​റി​യ​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു റാ​ഖ. ഇ​വി​ടു​ത്തെ പ​ഴ​യ ന​ഗ​ര​ത്തി​ൽ​നി​ന്നാ​ണ് ഐ​എ​സി​നെ തു​ര​ത്തി​യ​ത്. റാ​ഖ​യി​ലെ പ്ര​ധാ​ന​ന​ഗ​ര​ത്തി​ൽ ഐ​എ​സ് നി​യ​ന്ത്ര​ണ​മാ​ണ് ഇ​പ്പോ​ഴു​മു​ള്ള​ത്. റാ​ഖ​യു​ടെ 60 ശ​ത​മാ​നം നി​യ​ന്ത്ര​ണം കൈ​വ​ശ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞെ​ന്നാ​ണ് യു​എ​സ് പി​ന്തു​ണ​യു​ള്ള സൈ​ന്യം അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. 

25,000ന് ​അ​ടു​ത്ത് സി​വി​ലി​യ​ൻ​മാ​രും ഐ​എ​സ് ഭീ​ക​ര​രു​മാ​ണ് ന​ഗ​ര​ത്തി​ൽ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. 2014ലാ​ണ് ഐ​എ​സ് റാ​ഖ​യു​ടെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ക്കു​ന്ന​ത്. ഈ ​ന​ഗ​ര​ത്തെ പി​ന്നീ​ട് കാ​ലി​ഫേ​റ്റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യും പ്ര​ഖ്യാ​പി​ച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

37 വർഷത്തിനിടെ ആദ്യമായി പതിവ് തെറ്റിച്ച് ഖമനേയി, കൊവിഡ് കാലത്തു പോലും മുടക്കാത്ത ചടങ്ങിൽ ഇത്തവണ പങ്കെടുത്തില്ല
സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കൂട്ടി സർക്കാർ, വർധന മൂന്ന് ശതമാനം, ഫെബ്രുവരിയിലെ ശമ്പളത്തോടൊപ്പം ലഭിക്കും