
കോക്സ്ബസാർ : മ്യാൻമറിലെ റാക്കൈൻ സ്റ്റേറ്റിലെ സാമുദായിക ലഹള പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇതുവരെ 40,000 റോഹിംഗ്യകൾ അതിർത്തി കടന്നു ബംഗ്ലാദേശിലെത്തിയെന്ന് ഐക്യരാഷ്ട്രസഭ. നാഫ് നദി കടന്ന് ബംഗ്ലാദേശിലേക്ക് കടന്നാണ് ഇവരിൽ ഭൂരിഭാഗവും ബംഗ്ലാദേശിൽ പ്രവേശിക്കുന്നത്. ഇതിനിടെ വള്ളംമറിഞ്ഞ് 40 പേർ മുങ്ങിമരിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര സംഘടനയുടെ കണക്ക്.
ഇക്കഴിഞ്ഞ 25ന് റോഹിങ്ക്യന്‍ വിഘടനവാദികള്‍ പൊലീസ് സ്റ്റേഷന് ആക്രമിച്ച് 12 പൊലീസുകാരെ വധിച്ചതിനെത്തുടര്‍ന്നാണ് മ്യാന്മാറിലെ റഖൈന്‍ മേഖലയില്‍ കലാപം തുടങ്ങിയത്. സംഭവത്തെത്തുടര്‍ന്ന് മ്യാന്മാര് സേനയും ബുദ്ധമത വിഭാഗക്കാരും റോഹിങ്ക്യന്‍ മുസ്ലിം വിഭാഗങ്ങള്‍ക്കു നേരെ ആക്രമണം തുടങ്ങുകയായിരുന്നു.
സംഘര്‍ഷമേഖലകളില്‍ സൈന്യം കൊലപാതകവും ബലാല്‍സംഗവും കൊളളയും നടത്തുകയാണെന്ന് രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുളളതിനാല്‍ സംഘര്‍ഷത്തിന്റെ പൂര്‍ണചിത്രം ഇനിയും പുറത്തുവന്നിട്ടില്ല. മ്യാന്മാറിലെ പിന്നോക്ക മേഖലയായായ റഖൈനില്‍ പത്തു ലക്ഷത്തോളം റോഹിങ്ക്യന്‍ വിഭാഗക്കാരാണുളളത്. മ്യാന്മാറിലെ മുസ്ലിങ്ങളെ ഭരണകൂട ഭീകരതയില്‍നിന്ന് രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മിയും സൈന്യവും തമ്മില്‍ ഏറെക്കാലമായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
റോഹിങ്ക്യന്‍ സാല്‍വേഷന്‍ ആര്‍മി തീവ്രവാദ സംഘമാണെന്നാണ് മ്യാന്മാര് ഭരണകൂടത്തിന്റെ നിലപാട്. എന്നാല്‍ മ്യാന്മാര് ഭരണകൂടം തങ്ങളെ പൗരന്മാരായി പരിഗണിക്കുന്നില്ലെന്നാണ് റോഹിഖ്യന് വിഭാഗക്കാരുടെ പരാതി.
സാമുദായിക ലഹളയിൽ ഒരാഴ്ചയ്ക്കുള്ളിൽ 400 റോഹിംഗ്യ മുസ്ലിംകളാണ് കൊല്ലപ്പെട്ടത്. സൈന്യവും റോഹിംഗ്യകളും തമ്മിൽ നിരവധി സ്ഥലങ്ങളിൽ ഏറ്റുമുട്ടലുണ്ടായി. സൈന്യം പല ഗ്രാമങ്ങൾക്കും തീയിട്ടു. സൈന്യത്തിൽനിന്നു തങ്ങൾക്കു കടുത്ത പീഡനം നേരിട്ടതായി അഭയാർഥി ക്യാമ്പുകളില്‍ ഉള്ളവർ പറഞ്ഞിരുന്നു. കൂലിക്കാരും തീർത്തും പാവങ്ങളുമാണ് ആക്രമണത്തിനിരയായവരിൽ ഭൂരിഭാഗവുമെന്ന് ഹമീദാ ബീഗം എന്ന അഭയാർഥി സിഎൻഎന്നിനോടു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam