ഐഎസിൽ ചേർന്നതിന് 16 തുർക്കി വനിതകൾക്ക് വധശിക്ഷ വിധിച്ച് ഇറാഖ് കോടതി

By Web DeskFirst Published Feb 26, 2018, 8:14 AM IST
Highlights

ബാഗ്ദാദ്: തീവ്രവാദ സംഘടനയായഇസ്‌ലാമിക് സ്റ്റേറ്റിൽ ചേര്‍ന്നതിന് 16 തുര്‍ക്കി വനിതകള്‍ക്ക് വധശിക്ഷ വിധിച്ച് ഇറാഖ് കോടതി. ഇറാക്കിലെ സെൻട്രൽ ക്രിമിനൽ കോടതിയാണ് വനിതകള്‍ക്ക് വധശിക്ഷക്ക് വിധിച്ചത്. 2017 അവസാനത്തോടെ ഐഎസിന്‍റെ നിയന്ത്രണത്തിലിരുന്ന പ്രദേശങ്ങൾ ഇറാക്ക് സേന മോചിപ്പിച്ചിരുന്നു. ഇതിനിടയിലാണ് സംഘടനയിൽ ചേർന്ന വനിതകളെ സൈന്യം പിടികൂടിയത്.

പിടിയിലായ വനിതകള്‍ ഐഎസിൽ ചേർന്നതിനും ഭീകര പ്രവർത്തനങ്ങളിലേർപ്പെട്ടതിനും തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. ഐസിസിലേക്ക്  ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്  സഹായിച്ചെന്നും ആക്രമണങ്ങളിൽ ഇവർ പങ്കാളികളായെന്നും കോടതി കണ്ടെത്തി. 

ഐസിസില്‍ ചേര്‍ന്ന  10 സ്ത്രീകൾക്ക് കഴിഞ്ഞ ദിവസം കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിധി. വിദേശ വനിതകൾ ഉൾപ്പെടെ നിരവധിപ്പേരാണ് ഐഎസിൽ ചേരാനെത്തുന്നത്. ഇവരില്‍ പലരും ഉറാഖ് സേനയുടെ പിടിയലായതായാണ് വിവരം.

click me!