കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു.കെഎസ്ആര്‍ടിസി ബസിന്‍റെ ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനായിരുന്നു ആക്രമണം.ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലം: കൊല്ലത്ത് കെഎസ്ആർടിസി കണ്ടക്ടറെ യാത്രക്കാരൻ ആക്രമിച്ചു.കെഎസ്ആര്‍ടിസി ബസിന്‍റെ ഫുട്ബോർഡിൽ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടതിനായിരുന്നു ആക്രമണം. കണ്ടക്ടറെ മർദ്ദിക്കുകയം മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.മുഖത്തല സ്വദേശിയായ കണ്ടക്ടർ വിനുവിനുനേരെ ആയിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിൽ ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. കണ്ടക്ടറെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ബസിന്‍റെ യാത്ര തുടരാൻ വൈകി. പകരം കണ്ടക്ടർ വന്നശേഷമാണ് ബസ് സർവീസ് തുടർന്നത്.

Add Asianetnews as a Preferred SourcegooglePreferred