
ഗാസ: ഫലസ്തീന്‍റെ പേരാട്ടത്തിന്‍റെ പ്രതീകമായി ലോകം വാഴ്ത്തിയ ഐദ് അബുവിന്‍റെ ചിത്രം ആര്‍ക്കും അത്ര പെട്ടന്ന് മറക്കാന്‍ ആകില്ല. ഒരു കയ്യില്‍ ഫലസതീന്‍ പതാകയും മറുകയ്യില്‍ കവണയുമായി ഷര്‍ട്ടിടാതെ അതിര്‍ത്തിയില്‍ ഇസ്രയേലിനെതിരെ പോരാടുന്ന അബുവിന്‍റെ ചിത്രം ലോകം ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഫലസ്തീന്‍റെ പോരാട്ട വീഥിയില്‍ അബുവും വെടിയേറ്റ് വീണതായി റിപ്പോര്‍ട്ട്.
ഇസ്രയേലിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ് കിടക്കുന്ന ഇരുപതുകാരന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റഷ്യ ടുഡെയും അബുവിന് വെടിയേറ്റെന്ന വാര്‍ത്ത പുറത്തുവിട്ടിട്ടുണ്ട്. വെടിയേറ്റ് വീണപ്പോഴും അബു ഫലസ്തീന്‍റെ പോരാട്ടവീര്യം ലോകത്തോട് വിളിച്ചുപറഞ്ഞു. ഒരു കയ്യില്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിച്ച് സ്ട്രച്ചറില്‍ നീങ്ങുന്ന അബുവിന്‍റെ ചിത്രം പോരാളികളെ ആവേശത്തിലാക്കുന്നതാണ്.
അബുവിന്‍റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇസ്രായേലിന്‍റെ സ്നൈപ്പര്‍ വെടിവയ്പ്പിലാണ് അബുവടക്കമുള്ളവര്‍ക്ക് പരിക്കേറ്റതെന്നാണ് വ്യക്തമാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam