ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനായില്ല; 12 മാസംകൊണ്ട് യുവതി കുറച്ചത് 63 കിലോ​ ഗ്രാം

Published : Nov 06, 2018, 12:05 AM ISTUpdated : Nov 06, 2018, 12:25 AM IST
ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനായില്ല; 12 മാസംകൊണ്ട് യുവതി കുറച്ചത് 63 കിലോ​ ഗ്രാം

Synopsis

ഓസ്ട്രേലിയയിലെ ക്വീന്‍സ്‍ലാന്‍ഡില്‍ സ്വദേശിയായ ജോസി ഡെസ്ഗ്രാന്‍ഡ് 12 മാസം കൊണ്ടാണ് 127 കിലോ​ഗ്രം ഭാരം കുറച്ച് ഏവരേയും അതിശയിപ്പിച്ചത്. അമിതവണ്ണത്തിന്റെ പേരില്‍ സ്കൂളിലും പുറത്തും അപഹസിക്കപ്പെട്ടിരുന്ന ജോസി ഒരു വര്‍ഷം കൊണ്ടാണ് തന്റെ വണ്ണം കുറച്ചത്.

ഇഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാന്‍ വേണ്ടി പതിനെട്ടുകാരി കുറച്ചത് 63 കിലോ​ഗ്രം ഭാരം. 127 കിലോ​ഗ്രാമായിരുന്നു ഓസ്ട്രേലിയയിലെ ക്വീന്‍സ്‍ലാന്‍ഡ് സ്വദേശിയായ ജോസി ഡെസ്ഗ്രാന്‍ഡിന്റെ ഭാരം. അമിതവണ്ണത്തിന്റെ പേരില്‍ സ്കൂളിലും പുറത്തും അപഹസിക്കപ്പെട്ടിരുന്ന ജോസി 12 മാസം കൊണ്ടാണ് ഭാരം കുറച്ച് ഏവരേയും അതിശയിപ്പിച്ചത്. 

'ഡയറ്റിലൂടെയാണ് ശരീരഭാരം കുറച്ചതെന്ന് എനിക്ക് തോന്നുന്നില്ല, എന്നാൽ ഇതെന്റെ പുതിയ ജീവിത ശൈലിയായാണ് താൻ കാണുന്നതെന്നും ജോസി പറഞ്ഞു. രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ശരീരഭാരം കുറയ്ക്കാനുള്ള പദ്ധതികൾ ആരംഭിച്ചത്. ഇതിനായി മാംസ വിഭവങ്ങള്‍ പരമാവധി കുറക്കുകയും പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ പാടെ ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് വ്യായാമത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 

വ്യായാമം തുടങ്ങിയ നാളുകളിൽ ജോഗിംങ്ങും വാക്കിങ്ങും പോലുള്ള ചെറിയ രീതിയിലുളള വ്യായാമങ്ങള്‍ ചെയ്തു. കുറച്ചുമാസങ്ങൾക്ക് ശേഷം ജിമ്മില്‍ പോകുകയും പേഴ്സണല്‍ ട്രെയിനറുടെ സഹായത്തോടെ വ്യായാമം ചെയ്യാനും തുടങ്ങി. ആഴ്ചയിൽ നാല് തവണയെങ്കിലും ജിമ്മില്‍ വ്യായാമം ചെയ്യുമായിരുന്നു. ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതോടെ 12 മാസത്തോളം വ്യായാമവും ഭക്ഷണനിയന്ത്രണവും തുടര്‍ന്നു. ഭാരം കുറച്ച് 64 കിലോ​ഗ്രം ആയപ്പോൾ ഒരു റെഡ് ഗൗണ്‍ അണിഞ്ഞാണ് താൻ പുറത്തു പോയതെന്നും ജോസി കൂട്ടിച്ചേർ‌ത്തു.   


 
ഡയറ്റിലൂടെയാണ് ഇത്രയും മാറ്റം വന്നതെന്ന് ജോസി കരുതുന്നില്ല, മറിച്ച് ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് തടി കുറയാൻ കാരണമെന്നാണ് ജോസിടെ കാഴ്ചപ്പാട്. മകളുടെ മാറ്റത്തിൽ ജോസിയുടെ അമ്മ കാതറിൽ വളരെ സന്തോഷത്തിലാണ്. മകൾ മാറ്റത്തിനായി വഴികൾ കണ്ടെത്തി, അവൾ‌ മറ്റുള്ളവർക്കൊരു പ്രചോദനമാണന്നും കാതറിൽ പറഞ്ഞു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജൊഹന്നാസ്ബർ​ഗിൽ തോക്കുധാരികളുടെ ആക്രമണം, ബാറിൽ വെടിവെപ്പ്, 9 മരണം
ജെഫ്രി എപ്സ്റ്റീൻ കേസിൽ ട്രംപിന്‍റേതടക്കം 16 ഫയലുകൾ മുക്കി; നിർണായക ഫയലുകൾ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷം