നെതന്യാഹുവിനെതിരെ അഴിമതി കുറ്റം ചുമത്തണം:ഇസ്രായേല്‍ പോലീസ്

Web Desk |  
Published : Feb 14, 2018, 12:58 PM ISTUpdated : Oct 05, 2018, 03:54 AM IST
നെതന്യാഹുവിനെതിരെ അഴിമതി കുറ്റം ചുമത്തണം:ഇസ്രായേല്‍ പോലീസ്

Synopsis

ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അഴിമതി കേസില്‍ കുറ്റം ചുമത്തണമെന്ന് പോലീസ്. കൈക്കൂലി, വഞ്ചന എന്നീ കേസുകളില്‍ പ്രധാനമന്ത്രിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. മാസങ്ങള്‍ പിന്നിട്ട അന്വേഷണത്തിന് ശേഷമാണ് കുറ്റം ചുമത്താന്‍ പോലീസ് അറ്റോര്‍ണി ജനറലിന് ശുപാര്‍ശ നല്‍കിയത്.

 പോലീസ് കൈമാറിയ ശുപാര്‍ശയില്‍ പ്രധാനമന്ത്രിക്കെതിരായ കേസുകളും തെളിവുകളും പരിശോധിക്കുകയാണ് അറ്റോര്‍ണി ജനറല്‍. കേസുമായി മുന്നോട്ട് പോകണോയെന്ന കാര്യം അറ്റോണി ജനറലിന്‍റെ തീരുമാന പ്രകാരമായിരിക്കും.

 ഇസ്രായേലിലെ യെദ്യോത് അഹ്റോനത് എന്ന പ്രുമുഖ പത്രത്തിന്‍റെ പ്രസാധകനുമായി രഹസ്യ കരാര്‍ ഉണ്ടാക്കി എന്നതാണ് ഒരു കേസ്, വിമത പത്രമായ ഇസ്രായേലി ഹയോം എന്ന പത്രത്തിന്‍റെ സ്റ്റാറ്റസ് കുറച്ചാല്‍ നെതന്യാഹുവിനെ പ്രകീര്‍ത്തിക്കുന്ന ധാരാളം വാര്‍ത്തകള്‍ നല്‍കാമെന്നായിരുന്നു കരാര്‍. ചില കോടീശ്വരന്മാര്‍ ചെയ്തു കൊടുത്ത ഉപകാരത്തിന് വന്‍ വിലവരുന്ന ചുരുട്ടുകളും ആഭരണങ്ങളും സമ്മാനമായി സ്വീകരിച്ചുവെന്നതാണ് മറ്റൊരു കേസ്.

 അതേസമയം ആരോപണങ്ങള്‍ നെതന്യാഹു നിഷേധിച്ചു. സത്യം പുറത്ത് വരും. ദൈവം സഹായിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പുലും താന്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ട് ദിവസം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്, കടലിൽ വീണാൽ രക്ഷിക്കാനാളില്ല; അറിയിപ്പുമായി ദുരന്തനിവാരണ വിഭാഗം
ഇപ്പോൾ നൽകുന്നത് ഫ്രഞ്ച് ബ്രാൻഡ് റോയൽ കാനിൻ, ഇറച്ചി കഴിയ്ക്കാനായാൽ കൂട്ടിലേക്ക്; രാപ്പകലില്ലാത്ത ദൗത്യത്തിനൊടുവിൽ പിച്ചവെച്ച് സിം​ഹക്കുഞ്ഞുങ്ങൾ