ഷിപ്പ്‍യാര്‍ഡിലെ അപകടം ഒഴിവാക്കാമായിരുന്നതെന്ന് ഡിജി

Published : Feb 14, 2018, 12:52 PM ISTUpdated : Oct 05, 2018, 02:50 AM IST
ഷിപ്പ്‍യാര്‍ഡിലെ അപകടം ഒഴിവാക്കാമായിരുന്നതെന്ന് ഡിജി

Synopsis

കൊച്ചി: ഷിപ്പ്‍യാര്‍ഡിലെ അപകടം ഒഴിവാക്കാമായിരുന്നതെന്ന് ഡിജി ഷിപ്പിംഗ് . ഏതുതരം വാതക ചോർച്ചയും പരിശോധിക്കാൻ സംവിധാനമുണ്ടെന്നും സുരക്ഷാ പരിശോധനയിലെ പാളിച്ചയാകാം അപകടത്തിന് കാരണമെന്നും ഡിജി ഷിപ്പിങ്. നേരത്തെ നിശ്ചയിച്ച ജോലികളാണ് കപ്പലില്‍ നടന്നിരുന്നതെന്നും ഡിജി പ്രതികരിച്ചു. 

ഇന്നലെയാണ്കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരെല്ലാം മലയാളികളാണ്. കൊച്ചി കപ്പല്‍ ശാലയിലെ ഫയര്‍മാനായ ഏലൂര്‍ സ്വദേശി ഉണ്ണി, സൂപ്പര്‍വൈസര്‍ വൈപ്പിന്‍ സ്വദേശി റംഷാദ്, കരാര്‍ ജീവനക്കാരനായ കോട്ടയം സ്വദേശി ഗവിന്‍, കപ്പല്‍ശാലയിലെ ഫയര്‍ വിഭാഗം ജീവനക്കാരനായ തുറവൂര്‍ സ്വദേശി ജയന്‍, ഉണ്ണി എന്നിവരാണ് മരിച്ചത് 100 ശതമാനം പൊള്ളലേറ്റ ഇവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.  കപ്പലിലുണ്ടായിരുന്ന മറ്റ് 11  പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹംഗറിയിൽ 16 വർഷം നീണ്ട ഓർബൻ യുഗത്തിന് അന്ത്യം; പ്രതിപക്ഷത്തിന് വൻ വിജയം; വൻ തംരഗമെന്ന് വോട്ടെണ്ണൽ ഫലം
പുലർച്ചെ വാതിലിൽ മുട്ട് കേട്ട് തുറന്നു; ദേ മുറ്റത്തൊരു സായിപ്പ്! വീട്ടുകാർ ഭയന്നു; സഹായം അഭ്യർത്ഥിച്ച വിനോദസഞ്ചാരിക്ക് വഴികാട്ടി പൊലീസ്