പൊലീസ് സ്റ്റേഷൻ ഭരണം സിഐമാർക്ക് നൽകാനുള്ള ഉത്തരവ് നടപ്പായില്ല

By Web DeskFirst Published Nov 6, 2017, 2:47 PM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷൻ ഭരണം സിഐമാർക്ക് നൽകാനുള്ള സർക്കാർ ഉത്തരവ് നടപ്പാക്കാനാകാതെ പൊലീസ് മേധാവി.  നിയമപ്രശ്നങ്ങളും  പൊലീസ് സംഘടനകളിലെ ഒരു വിഭാഗത്തിൻറെ എതിർപ്പുമാണ് ചരിത്രപരമെന്ന് സർക്കാർ വിശേഷിപ്പിക്കുന്ന തീരുമാനം അനിശ്ചിതത്തിലാക്കിയത്. ഉത്തരവിലെ ചില അവ്യക്തകള്‍ പരിഹരിക്കാനുണ്ടെന്ന് ഡിജിപി പറഞ്ഞു.

196 സിഐമാരെ പൊലീസ് സ്റ്റേഷൻ ഓഫീസർമാരാക്കാനായിരുന്നു  സർക്കാർ തീരുമാനിച്ചത്. സ്റ്റേഷൻ ഭരണം കാര്യക്ഷമാക്കുകയായിരുന്നു ലക്ഷ്യം.രണ്ടു മൂന്നു സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന സിഐമാർ ഒരു സ്റ്റേഷൻ ചുമതലയിലേക്ക് വരുമ്പോള്‍ എസ്ഐമാർക്കും അധികാരങ്ങള്‍ കുറയും. സിഐമാരുടെ കൈവശമുണ്ടായിരുന്ന മറ്റ് സ്റ്റേഷനുകളുടെ ചുമതല  തൽക്കാലം അതത് ഡിവൈഎസ്പിമാർക്ക് നൽകാൻ തത്വത്തിൽ തീരുമാനിച്ചിരുന്നു. നവംബർ ഒന്നു മുതൽ സർക്കാർ ഉത്തരവ് നടപ്പാക്കുമെന്ന് പൊലീസ് ആസ്ഥാനത്തുനിന്നും സർക്കുലമിറങ്ങി. പക്ഷെ ഉത്തരവ് ഇതുവരെ നടപ്പായില്ല.

സിഐമാരുടയും ഡിവൈഎസ്പിമാരുടെ അധികാരങ്ങളും സ്റ്റേഷനും വ്യക്തമാക്കി ഡിജിപി തുടർന്നുളള ഉത്തരവിറക്കാത്താണ് നടപടികള്‍ മരവിക്കാൻ കാരണം. മേൽനോട്ടത്തിന് പകരം സ്റ്റേഷൻ ജോലികളിലേക്ക് മടങ്ങുന്നതിൽ ഒരു വിഭാഗം സിഐമാ‍ർക്കും ഡിവൈഎസ്പിമാ‍ക്കും ശക്തമായ എതിർപ്പുണ്ട്. ഇത് തരംതാഴ്ത്തലെന്നാണ് എതി‍ക്കുന്നവരുടെ അഭിപ്രായം. സേനയിലെ സംഘടനളിൽ നിന്നുയർന്ന ശക്തമായ സമ്മർദ്ദമാണ് ഡിജിപിയെ വെട്ടിലാക്കിയത്. മാത്രമല്ല കുറച്ചു സ്റ്റേഷനുകളില്‍ സിഐമാരും മറ്റ് സ്റ്റേഷനുകളിൽ എസ്ഐമാരും ഭരിക്കുന്നത് നിയമപരമായ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും.

click me!