ഐ.ടി പ്രാഫഷണലും ഭാര്യയും കുഞ്ഞിനൊപ്പം മരിച്ച നിലയിൽ

Published : Jan 19, 2018, 04:24 PM ISTUpdated : Oct 04, 2018, 05:51 PM IST
ഐ.ടി പ്രാഫഷണലും ഭാര്യയും കുഞ്ഞിനൊപ്പം മരിച്ച നിലയിൽ

Synopsis

പൂനെ: 35 കാരനായ ഐടി പ്രൊഫഷണലും ഭാര്യയും  തൂങ്ങിമരിച്ച നിലയിൽ. അവരുടെ നാല്​ വയസ്സുകാരനായ മകനെയും മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്​. ദമ്പതികൾ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് സംശയിക്കുന്നു. എന്നാൽ  കുട്ടിയുടെ മരണത്തിന് കാരണമറിയാൻ കഴിഞ്ഞിട്ടില്ലെന്നും​ പൊലീസ് പറഞ്ഞു.

പൂനെയിലെ ബാനർ മേഖലയിലാണ്​ സംഭവം. ഗുജറാത്ത്​ സ്വദേശിയായ ജയേഷ്​ പട്ടേൽ (35), ഭാര്യ ഭൂമിക (30), മകൻ നക്ഷ് (4) എന്നിവരാണ് മരിച്ചത്. വീടിന്‍റെ വാതിൽ തുറക്കാത്ത നിലയിൽ കിടന്നതോടെയാണ്​ സംശയം തോന്നിയ പരിസരവാസികൾ  പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. ഭാര്യയും ഭർത്താവും വീടിന്‍റെ സീലിങിൽ തൂങ്ങി മരിച്ചനിലയിലും  കുട്ടിയെ തറയിൽ ജീവനില്ലാത്ത നിലയിലും കണ്ടെത്തുകയായിരുന്നു.

നക്ഷ്​ മരിച്ചതെന്ന്​ എങ്ങനെയെന്നറിയാൻ പൊലീസ്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്​. കുഞ്ഞിന്‍റെ അസുഖത്തിൽ ജയേഷ്​ അസ്വസ്ഥനായിരുന്നുവെന്ന്​ സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞതായി പൊലീസ്​ പറയുന്നു. പൊലീസ്​ ബന്ധുക്കളുടെ മൊഴിയെടുത്തിട്ടുണ്ട്​. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എക്കാലത്തും ലോകസമാധാനത്തിന്റെ ഏറ്റവും വലിയ ശത്രു അമേരിക്ക, ഭ്രാന്തിന്റെ ഏറ്റവും പുതിയ പേരാണ് ഡൊണാൾഡ് ട്രംപെന്ന് ബിനോയ് വിശ്വം
ആഗസ്റ്റ് 15 മുതൽ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ വൻ മാറ്റം; 'എന്റെ പൊലീസ് സ്റ്റേഷൻ' പദ്ധതിയുമായി ആഭ്യന്തരമന്ത്രി