
ചെന്നൈ: ഇന്നലെ അന്തരിച്ച പ്രമുഖ സംവിധായകൻ ഐ വി ശശിയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. വൈകിട്ട് ആറ് മണിയോടെ പോരൂർ വൈദ്യുതശ്മശാനത്തിലാകും സംസ്കാരച്ചടങ്ങുകൾ. അഞ്ച് മണി വരെ ചെന്നൈ സാലിഗ്രാമത്തുള്ള വീട്ടിൽ ഐ വി ശശിയുടെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. ഓസ്ട്രേലിയയിലുള്ള മകൾ അനു ഉച്ചതിരിഞ്ഞ് ചെന്നൈയിൽ എത്തും.
നടൻ മമ്മൂട്ടിയുൾപ്പടെ ഒട്ടേറെ പ്രമുഖർ ഇന്ന് ഐ വി ശശിയ്ക്ക് അന്തിമോപചാരമർപ്പിയ്ക്കാനെത്തുമെന്നാണ് കരുതുന്നത്. ഇന്നലെ മോഹൻലാലും കമലഹാസനും മുതിർന്ന അഭിനേത്രി ശാരദയുമുൾപ്പടെ ഒട്ടേറെ പ്രമുഖർ ഐ വി ശശിയ്ക്ക് അന്ത്യാഞ്ജലികളർപ്പിയ്ക്കാനെത്തിയിരുന്നു. ഇന്നലെ രാവിലെയോടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയ്ക്കാണ് ഐ വി ശശി അന്തരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam