ഓഖി അടിയന്തര ധനസഹായം അപര്യാപ്തമെന്ന് മേഴ്സിക്കുട്ടിയമ്മ

By Web DeskFirst Published Dec 27, 2017, 4:14 PM IST
Highlights

ദില്ലി: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയ അടിയന്തര ധനസഹായം അപര്യാപ്തമാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. കേന്ദ്ര സംഘത്തിന്റെ സന്ദർശനം സാങ്കേതികമായ നടപടിക്രമം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ നഷ്ടപരിഹാരം ഇടക്കാല നടപടി മാത്രമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.  ഓഖി നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മത്സ്യ തൊഴിലാകൾക്ക്  ഡീസലിന് പെട്രോളിയം സബ്‌സിഡി നൽകണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് നിവേദനം നൽകിയതായും മന്ത്രി വ്യക്തമാക്കി.

അതേസമയം ഓഖിയില്‍ കാണാതായവരുടെ കണക്കുകളുടെ കാര്യത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ കാണായത് 143 പേരെയാണ്. 143 എന്നത് തിരിച്ചറിയാത്ത മൃതദേഹങ്ങൾ കൂടി ചേർത്തുള്ള കണക്കാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ലോകസഭയില്‍ രേഖാമൂലം നല്‍കിയ റിപ്പോര്‍ട്ടില്‍ 261 പേരെ കാണാതിയിട്ടുണ്ടെന്നായിരുന്നു  പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്.

click me!