കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് വനിതാ മതില്‍ : മന്ത്രി മേഴ്‍സിക്കുട്ടിയമ്മ

Published : Jan 01, 2019, 05:06 PM IST
കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് വനിതാ മതില്‍ :  മന്ത്രി മേഴ്‍സിക്കുട്ടിയമ്മ

Synopsis

വനിതാ മതില്‍ വര്‍ഗീയമതിലെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും  രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുമെന്നും ആക്ഷേപങ്ങള്‍ ഉണ്ടായി. എന്നാല്‍ സ്ത്രീകള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മതില്‍ രാജ്യത്തിന്‍റെ മതനിരപേക്ഷതയും  മതസൗഹാർദ്ദവും സ്ത്രീപുരുഷ സമത്വവും ഉറപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു .

തിരുവനന്തപുരം: കേരളത്തെ ഭ്രാന്താലയം ആക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് കേരളത്തിലുടനീളം സംഘടിച്ച് ഉയര്‍ത്തിപ്പിടിച്ച വനിതാ മതിലെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. വനിതാ മതിലിലൂടെ ലോകചരിത്രത്തിന്‍റെ നെറുകയിലേക്ക് കേരളം ഉയർന്നു. ആളുകളെ ഭിന്നിപ്പിക്കുന്നതല്ല മറിച്ച് ഐക്യത്തിലേക്ക് കൊണ്ടുപോകുന്നതാണ് വനിതാ മതിലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

വനിതാ മതില്‍ വര്‍ഗീയമതിലെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും  രാജ്യത്തെ പിന്നോട്ട് കൊണ്ടുപോകുമെന്നും ആക്ഷേപങ്ങള്‍ ഉണ്ടായി. എന്നാല്‍ സ്ത്രീകള്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന മതില്‍ രാജ്യത്തിന്‍റെ മതനിരപേക്ഷതയും  മതസൗഹാർദ്ദവും സ്ത്രീപുരുഷ സമത്വവും ഉറപ്പിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു . എല്ലാത്തിനും ഉപരിയായി ഇന്ത്യന്‍ ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട് കേരളത്തെ ഭ്രാന്താലയം ആക്കാന്‍ ഒരിക്കലും ഒരാളെയും അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് കേരളത്തില്‍ ഉടനീളം സംഘടിച്ച് ഉയര്‍ത്തിപ്പിടിച്ച വനിതാമതിലെന്നും മന്ത്രി പറഞ്ഞു.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ഉയര്‍ന്ന വനിതാ മതിലില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. 620 കിലോമീറ്ററില്‍ ഒരുങ്ങിയ മതിലില്‍  മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയുമായി. 


 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കേരളം പിന്നോട്ട്, കാരണം കേരള മോഡൽ'; യുവാക്കൾ കേരളം വിടുന്നത് ആകസ്മികമല്ലെന്ന് രാജീവ് ചന്ദ്രശേഖർ
കോൺഗ്രസിന് വഴങ്ങില്ല, ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ലെന്ന് മുസ്ലിം ലീഗ്, 'ചർച്ചകൾ നടന്നിട്ടില്ല'