സീറോ മലബാര്‍ സഭയുടെ ഭൂമി കച്ചവടത്തെ പരിഹസിച്ച് ജേക്കബ് തോമസ്

Published : Jan 02, 2018, 12:34 PM ISTUpdated : Oct 05, 2018, 12:13 AM IST
സീറോ മലബാര്‍ സഭയുടെ ഭൂമി കച്ചവടത്തെ പരിഹസിച്ച് ജേക്കബ് തോമസ്

Synopsis

തിരുവനന്തപുരം: സഭയുടെ ഭൂമി കച്ചവടത്തെ പരിഹസിച്ചു ജേക്കബ് തോമസ്. കുറഞ്ഞ തുകക്ക് കോടികളുടെ ഭൂമി വിറ്റതിൽ ജേക്കബ് തോമസ് കര്‍ശനമായി വിമർശിച്ചു. വില്പനയിൽ അഴിമതി ഉണ്ടെന്നും സൂചിപ്പിച്ചു. ഫേസ്ബുക്കിലാണ് ജേക്കബ് തോമസ് വിമര്‍ശനം ഉയര്‍ത്തിയത്. 

നേരത്തെ  പരസ്യമായി നിലപാട് വിശദീകരിച്ച് എറണാകുളം- അങ്കമാലി അതിരൂപത രംഗത്തെത്തിയിരുന്നു. ഇടപാടിൽ സഭയ്ക്ക് വലിയ പിഴവ് പറ്റിയെന്നും 34 കോടിരൂപയുടെ നഷ്ടമുണ്ടെന്നും  അതിരൂപതാ വക്താവ് തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. സഭാ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് മാർപ്പാപ്പക്ക് സമർപ്പിച്ചശേഷം ആവശ്യമെങ്കിൽ  കർദിനാൾ മാർ ജോ‍ർജ് ആല‌‌ഞ്ചേരിക്കെതിരെ റോമിൽ നിന്ന് നേരിട്ട് അന്വേഷണം നടത്തുമെന്നും എറണാകുളം -അങ്കമാലി അതിരൂപത വക്താവ്,  ഫാദർ പോൾ കരേടൻ പറ‌ഞ്ഞു. 

കടം തീർക്കാൻ ഭൂമി വിൽക്കാമെന്നുളളത് പൊതു തീരുമാനമാണ്. മുഴുവൻ ഭൂമിയും ഒരാൾക്കുതന്നെ വിൽക്കാനായിരുന്നു ധാരണ. ഇത് തെറ്റിച്ച് 36 പേർക്ക് മുറിച്ച് വിറ്റത് സഭയുടെ തീരുമാനമല്ല. സഭാ സമിതികൾ അറി‌ഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അബദ്ധംപറ്റിയെന്നാണ് ഭൂമി വിൽപ്പനയെക്കുറിച്ച് സിറോമലബാർ സഭാ എറണാകുളം - അങ്കമാലി അതിരൂപതയുടെ ഔദ്യോഗിക നിലപാട്. കാനോനിക നിയമങ്ങൾ തെറ്റിച്ചു എന്നത് ശരിയാണ്. ഉത്തരവാദികളായവർക്കെതിരെ സഭാ നിയമങ്ങൾ അനുസരിച്ചുളള അന്വേഷണവും നടപടിയും ഉണ്ടാകും. 

ആറംഗം അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ട് മാർപ്പാപ്പക്ക് നൽകും. മാർ ജോ‍ർജ് ആലഞ്ചേരി അടക്കമുളള ആരോപണവിധേയരോട് അന്വേഷണ കമ്മീഷൻ വിശദീകരണം തേടും. ചതിച്ചത് ഇടനിലക്കാരനായ സാജുവാണ്. ഇയാളെ കർദിനാൾ വിശ്വസിച്ചു പോയതാണ് അബദ്ധത്തിന് കരാണമായതെന്നും അദ്ദേഹം വ്യക്തമാക്കി.  സഭ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും എന്നാൽ എല്ലാറ്റിനേയും അതിജീവിക്കുമെന്നും ഫാദർ പോൾ കരേടൻ കൂട്ടിച്ചേര്‍ത്തു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
കൊടുംതണുപ്പ് കൊണ്ടുണ്ടായ കനത്ത പ്രതിസന്ധി; ജനജീവിതം താറുമാറായി; കാഴ്‌ചാപരിധി തീരെ കുറഞ്ഞതോടെ ദില്ലിയിൽ 100ലേറെ വിമാനങ്ങൾ റദ്ദാക്കി