
തിരുവനന്തപുരം: മന്ത്രി എം എം മണിക്കെതിരെ പരാമര്‍ശങ്ങളുമായി ഡിജിപി ജേക്കബ് തോമസിന്‍റെ രണ്ടാമത്തെ പുസ്‍തകം. എം.എം.മണിയുടെ ഭാഷയും ശൈലിയും ഒരു മന്ത്രിക്ക് ചേർന്നതല്ലെന്ന് ഡിജിപി ജേക്കബ് തോമസ്. ഇ.പി.ജയരാജനെതിരായ ബന്ധുനിയമന കേസ് നിലനിൽക്കുന്നതാണന്നും ജേക്കബ് തോമസ് തൻറെ സർവ്വീസ് പുസ്കത്തിൽ പറയുന്നു. ആദ്യ അനുഭക്കുറിപ്പിലെ ചട്ടലംഘനങ്ങളിൽ സർക്കാർ നടപടിക്കൊരുങ്ങുമ്പോഴാണ് അനുമതിയില്ലാതെ രണ്ടാമത്തെ പുസ്തകവും എഴുതിയത്.
നേരിട്ട വെല്ലുവിളികള്‍. കാര്യവും കാരണവും ജേക്കബ് തോമസിൻറെ സർവ്വീസ് ജീവത അനുവഭവങ്ങളുമായി രണ്ടാമത്തെ പുസ്തകം. ...പുസ്കം എഴുതാൻ അനുമതി തേടി ജേക്കബ് തോമസ് നൽകിയ അപേക്ഷ സർക്കാർ പരിഗണിച്ചുകൊണ്ടിരിക്കുമ്പോഴേക്കും പുസ്തകം ഇറങ്ങി കഴിഞ്ഞു. സ്രാവകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ഒന്നാം സർവ്വീസ് സ്റ്റോറിയിൽ ഗുരുതര ചട്ടലംഘനമുണ്ടെന്ന മൂന്നഗം സമിതിയുടെ റിപ്പോർട്ടും ചീഫ് സെക്രട്ടറിയുടെ പരിഗണിക്കവേയാണ് സർക്കാ നയങ്ങളെയും രാഷ്ട്രീയക്കാരെയും വിമർശിച്ച് രണ്ടാമത്തെ പുസ്കരം വിപണയിലെത്തുന്നത്.
പാറ്റൂർ ഭൂമി ഇടാപാടിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചട്ടവിരുദ്ധമായി ഇടപെട്ടുവെന്നാണ് ജേക്കബ് തോമസ് പറയുന്നു. ജയരാജൻറെ രാജിക്കു കാരണമായി ബന്ധുനിയമ കേസ് നിലനിൽക്കുന്നതാണെന്ന് സുപ്രീം കോടതി ഉദ്ധരിച്ച് ജേക്കബ് തോമസ് സ്ഥാപിക്കാൻ ശ്രമിക്കുമ്പോള്‍ എം.എം.മണിയെന്ന രാഷ്ട്രീയ നേതവിൻറെ ഭാഷയും ശൈലിയും ഒരു മന്ത്രിക്ക് ചേർന്നതല്ലെന്നും ജേക്കബ് തോമസ് പറയുന്നു. ചേരാനല്ലൂരിൽ നിയമങ്ങള്‍ ലംഘിച്ച് നിർമ്മിച്ച മെഡിസിറ്റിക്ക് മുൻ സർക്കാരിറെ കാലത്ത് ഒതക്താശ ചെയ്തുവെന്നാണ് ആരോപണം. വലിയസിൻറെ തലപ്പത്തേക്ക് ഏറെ ആലോചനയോടെ കൊണ്ടുവന്ന തന്നെ തൂത്തറിയാൻ ഒരാളോചനയും വേണ്ടിവന്നില്ലെന്നും ജേക്കബ് തോമസ് പറയുന്നു. സർക്കാരിന് അനഭിമതനായതോടെ വിജിലൻസ് മേധാവി സ്ഥാനത്തുനിന്നും ജേക്കബ് തോമസിനെ ഐഎംജിയിലേക്കാണ് സ്ഥലംമാറ്റിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam