
തിരുവനന്തപുരം∙ ചലച്ചിത്ര നടന്‍ ജഗന്നാഥ വർമ്മ (78) അന്തരിച്ചു . തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . ലേലം, ആറാം തമ്പുരാൻ, പത്രം, പരിണയം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു .
1978 ൽ പുറത്തിറങ്ങിയ എ ഭീം സിങ് സംവിധാനം ചെയ്ത മാറ്റൊലിയായിരുന്നു ആദ്യചിത്രം. തുടര്‍ന്ന് 575 ചിത്രങ്ങളിലും നിരവധി സീരിയലുകളിലും വേഷമിട്ടു. പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ വാരനാട് എന്ന ഗ്രാമത്തിലാണു ജനനം. പതിനാലാം വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം നിരവധി വേദികൾ പങ്കിട്ടുണ്ട്. നടന്‍ മനുവര്‍മ്മ മകനാണ്. സംവിധായകന്‍ വിജി തമ്പി മരുമകനാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam