ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി യാത്ര ചെയ്തു, ജയില്‍ ഡിഐജി പ്രദീപിനെതിരെ അന്വേഷണം

Published : May 24, 2017, 02:18 AM ISTUpdated : Oct 04, 2018, 05:27 PM IST
ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി യാത്ര ചെയ്തു, ജയില്‍ ഡിഐജി പ്രദീപിനെതിരെ അന്വേഷണം

Synopsis

ജയില്‍ ഡിഐജി പ്രദീപിനെതിരെ അന്വേഷണത്തിന് ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ ഉത്തരവ്. ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി യാത്ര ചെയ്തുവെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവ്.

പത്തനംതിട്ട ജില്ല ജയിലിലെ വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനായി സീരിയല്‍ നടിയെ ദക്ഷിണമേഖല ഡിഐജി പ്രദീപ് ഔദ്യോഗികവാഹനത്തില്‍ കൊണ്ടുപോയതിനെ കുറിച്ചാണ് അന്വേഷണം. മുഖ്യമന്ത്രിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. ജയിലില്‍ നിന്ന് നടിക്ക് പണം നല്‍കിയെന്നും ആരോപണമുണ്ട്. ഔദ്യോഗികവാഹനവും പദവിയും  ദുരുപയോഗം ചെയ്തുവെന്ന കാര്യമാണ് അന്വേഷിക്കുന്നത്. എന്നാല്‍ ആദ്യം അന്വേഷണം കൈമാറിയ ഉത്തരമേഖല ഡിഐജി ശിവദാസന്‍ തൈപ്പറമ്പ് അന്വേഷണം ഏറ്റടുത്തില്ല. പിന്നീട് ജയില്‍ ഐജി ഗോപകുമാറിനാണ് അന്വേഷണം കൈമാറിയത്. ജയില്‍ ആഘോഷങ്ങളില്‍ സ്ഥിരമായി താരങ്ങളെ എത്തിക്കുന്നത് ഈ ഡിഐദിയാണ്. അതേ സമയം വാഹനത്തില്‍ നടിയുടെ രക്ഷിതാക്കള്‍ കൂടി ഉണ്ടായിരുന്നതായും മറ്റൊരു വാഹനം തിരുവനന്തപുരത്തുനിന്ന് വിളിച്ച് നഷ്‌ടമുണ്ടാകാതിരിക്കാനാണ് തന്‍റെ വാഹനത്തില്‍ കൂട്ടികൊണ്ടുപോയതെന്നുമാണ് പ്രദീപിന്‍റെ വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ജാഗ്രത വേണം, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേരളത്തിൽ 16-ാം തീയതി വരെ ഇടിമിന്നലിനും മഴക്കും സാധ്യത, 50 കിമി വേഗതയിൽ കാറ്റും; മുന്നറിയിപ്പ്
'22.7 ലക്ഷം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്‌നം'; സിബിഐ അന്വേഷണം കൊണ്ട് മാത്രം കാര്യമില്ലെന്ന് ഹാരിസ് ബീരാൻ എംപി: കേന്ദ്രത്തിന് കത്തയച്ചു