സേതുവിന്റെ മറുപിറവിയുടെ വീഡിയോ ടീസര്‍ കാണാം

Published : May 23, 2017, 11:10 PM ISTUpdated : Oct 05, 2018, 02:10 AM IST
സേതുവിന്റെ മറുപിറവിയുടെ വീഡിയോ ടീസര്‍ കാണാം

Synopsis

പ്രമുഖ സാഹിത്യകാരൻ സേതുവിന്‍റെ മറുപിറവി എന്ന നോവലിന് വീഡിയോ ടീസര്‍. മറുപിറവി എന്ന നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷക്കുവേണ്ടിവേണ്ടിയാണ് ടീസർ. പ്രാചീന മുസിരിസ് തുറമുഖവും കേരളത്തിലെ സുഗന്ധ വ്യഞ്ജന വ്യാപാരവും  പ്രമേയമാകുന്ന നോവലിന്‍റെ  മനോഹരമായ ടീസർ തയ്യാറാക്കിയത് പരസ്യസംവിധായകനായ അനിൽ പുന്നാട് ആണ്.

ഒരു തീരത്തിന്‍റെ മറുപിറവിയുടെ കഥയാണ് സേതുവിന്‍റെ നോവൽ. ഒപ്പം മുസിരിസ് എന്ന തീരപട്ടണവും ലോകരാജ്യങ്ങളുമായുളള കേരളത്തിന്‍റെ പ്രാചീന വാണിജ്യബന്ധവും കഥാപാത്രങ്ങളിലൂടെ ഇതൾ വിരിയുന്നു. മലയാളി വായനക്കാർക്കുമുന്നിൽ ഏതാനം വ‍ര്‍ഷങ്ങൾക്കു മുന്പെത്തിയ മറുപിറവി സാഗാ ഓഫ് മുസിരിസ് എന്ന പേരിലാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.

തന്‍റെ പുസ്തകങ്ങൾക്ക്  പ്രകാശന ചടങ്ങ് പോലും സംഘടിപ്പിക്കാത്ത കഥാകാരനാണ് സേതു. പക്ഷേ മറുപിറവി പോലെ തന്നെ മാറിയ കാലത്തിനൊപ്പം താനും സഞ്ചരിക്കുകയാണെന്ന് കഥാകാരൻ പറയുന്നു.

നിയോഗി ബുക്ക്സ് പുറത്തിറക്കുന്ന പുസ്തകം വൈകാതെ തന്നെ പുസ്തകശാലകളിലെത്തും. മുസിരിസ് എന്ന മൺമറഞ്ഞുപോയ കേരളത്തിലെ തീരപട്ടണത്തിന്‍റെ ചരിത്രം സാഗാ ഓഫ് മുസിരിസിലൂടെ ലോക വായനക്കാർക്ക് മുന്നിൽ എത്തിക്കുന്നതിന് മുന്നോടിയാണ് ഇപ്പോൾ ടീസർ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ടിവികെയിൽ ചേരുമെന്ന് വ്യക്തമാക്കി തമിഴ്‌നാട് എംഎൽഎ; പ്രഖ്യാപനം എഎംഎംകെ പുറത്താക്കിയ കാമരാജുവിൻ്റേത്
കാട്ടാന ആക്രമണം; സ്ഥലം സന്ദർശിക്കാനെത്തിയ ജ്യോതികുമാർ ചാമക്കാലക്കും സംഘത്തിനും മുന്നിൽ കാട്ടാന