പള്‍സര്‍ സുനിയ്ക്കായി 'പ്രത്യേക മീന്‍കറി'; അടുക്കള ചുമതലയുള്ള സഹതടവുകാരന്‍ പിടിയില്‍

Published : Feb 12, 2018, 09:21 AM ISTUpdated : Oct 04, 2018, 07:52 PM IST
പള്‍സര്‍ സുനിയ്ക്കായി 'പ്രത്യേക മീന്‍കറി'; അടുക്കള ചുമതലയുള്ള സഹതടവുകാരന്‍ പിടിയില്‍

Synopsis

വിയ്യൂര്‍:  നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്ക് ഭക്ഷണത്തിന് സ്പെഷല്‍ വിഭവങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ച സഹതടവുകാരനെ കയ്യോട പിടികൂടി. ജയില്‍ ഉദ്യോഗസ്ഥര്‍ക്കായി തയ്യാറാക്കുന്ന വിഭവങ്ങളാണ് പള്‍സര്‍ സുനിയ്ക്കായി അടിച്ച് മാറ്റിക്കൊണ്ടിരുന്നത്. ജയിലില്‍ പള്‍സര്‍ സുനിയ്ക്ക് വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായിരിക്കുമ്പോളാണ് സുനിയുടെ സുഹൃത്ത് പിടിയിലാകുന്നത്. 

ഹഷീഷ് കടത്തു കേസിലെ പ്രതിയായ ഇയാള്‍ക്ക് അടുക്കള ചുമതലയുണ്ടായിരുന്നു. വഴിവിട്ട രീതിയിലുള്ള സഹായം പിടിയിലായതോടെ ഇയാളെ അടുക്കള ചുമതലയില്‍ നിന്ന് മാറ്റി. തടവുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരേ അടുക്കളയിലാണ് പാചകമെങ്കിലും പാചക രീതി വ്യത്യസ്തമാണ്. 

മീന്‍കറി തയ്യാറാക്കുമ്പോള്‍ പുഴുങ്ങിയ മീനും കറി വേറെയുമായിയാണ് തടവുകാര്‍ക്ക് തയ്യാറാക്കുന്നത്. മീന്‍ കഷ്ണം ഉടഞ്ഞു പോയിയെന്ന് പരാതി ഉയരാതിരിക്കാനാണ് ഈ രീതി. എന്നാല്‍ ഉദ്യേഗസ്ഥര്‍ക്ക് സാധാരണ രീതിയിലുള്ള മീന്‍ കറിയും. ഈ മീന്‍ കറി കൈമാറ്റമാണ് ഉദ്യോഗസ്ഥര്‍ പൊളിച്ചത്. അടുക്കളയ്ക്ക് പിന്നിലായിരുന്നു സുനിയുടെ സെല്‍. തടവുകാര്‍ക്ക് വഴി വിട്ട സൗകര്യങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് ജയിലില്‍ തര്‍ക്കങ്ങള്‍ പതിവാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അടിയന്തര സുരക്ഷ കൗൺസിൽ ചേരണം, അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ നടപടി വേണം'; യുഎൻ അംഗരാജ്യങ്ങളോട് ഇറാൻ
മലയാളികൾ കുവൈത്ത് ബാങ്കിൽ നിന്ന് 1.17 കോടി വായ്പയെടുത്ത് മുങ്ങി, ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി നിർദേശം