അന്ന് ചവിട്ടുപടിയായി, ഇന്ന് വാനോളമുയരത്തില്‍ മത്സ്യത്തൊഴിലാളി ജെയ്സല്‍

Published : Aug 20, 2018, 03:31 PM ISTUpdated : Sep 10, 2018, 03:42 AM IST
അന്ന് ചവിട്ടുപടിയായി, ഇന്ന് വാനോളമുയരത്തില്‍ മത്സ്യത്തൊഴിലാളി ജെയ്സല്‍

Synopsis

ദുരന്തമുഖത്ത് മത്സ്യതൊഴിലാളികളുടെ സേവനത്തിന്‍റെ കാഴ്ച്ചകളിലൊന്നായിരുന്നു ഇത്. മലപ്പുറം വേങ്ങരയില്‍ നിന്നുള്ള ഈ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത് ഏറെ വൈകിയാണ് ജെയ്സല്‍ അറിഞ്ഞത്. മലപ്പുറത്തെ രക്ഷാ പ്രവര്‍ത്തനം കഴിഞ്ഞപാടെ നേരെ തൃശൂരിലേക്ക് തിരിച്ചു. അവിടെ നിന്ന് മടങ്ങിയെത്തിയെത്തിയ ജെയ്സലിനെ മത്സ്യതൊഴിലാളികളും നാട്ടുകാരും ആഘോഷമായാണ് സ്വീകരിച്ചത്.  

മലപ്പുറം:മലപ്പുറം താനൂരിലെ മത്സ്യതൊഴിലാളി ജെയ്സലിന് വലിയ സ്വീകരണമാണ് നാട്ടില്‍ കിട്ടുന്നത്. പ്രളയദുരന്തത്തിനിടെ സ്ത്രീകളടക്കമുള്ളവർക്ക് ബോട്ടിൽ കയി രക്ഷപെടാൻ വെള്ളത്തില്‍ കമിഴ്ന്ന് കിടന്ന് ശരീരം ചവിട്ടുപടിയാക്കികൊടുത്ത ജെയ്സലിന്‍റെ ദൃശ്യം നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഈ ദൃശ്യമാണ് ജെയ്സലിനെ താരമാക്കിയത്. ദുരന്തമുഖത്ത് മത്സ്യതൊഴിലാളികളുടെ സേവനത്തിന്‍റെ കാഴ്ച്ചകളിലൊന്നായിരുന്നു ഇത്. മലപ്പുറം വേങ്ങരയില്‍ നിന്നുള്ള ഈ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത് ഏറെ വൈകിയാണ് ജെയ്സല്‍ അറിഞ്ഞത്. മലപ്പുറത്തെ രക്ഷാ പ്രവര്‍ത്തനം കഴിഞ്ഞപാടെ നേരെ തൃശൂരിലേക്ക് തിരിച്ചു. അവിടെ നിന്ന് മടങ്ങിയെത്തിയെത്തിയ ജെയ്സലിനെ മത്സ്യതൊഴിലാളികളും നാട്ടുകാരും ആഘോഷമായാണ് സ്വീകരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'ന്യൂസ് അവര്‍' പരിപാടിക്കിടെ ദുരന്ത മുഖത്തെ ജെയ്സലിന്‍റെ സേവനം ശ്രദ്ധയില്‍പെട്ട ഒരു പ്രവാസി ഒരു ലക്ഷം രൂപ അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. വിവിധ ഇടങ്ങളില്‍ നിന്ന് ഇതിനകം തന്നെ ഒട്ടേറെ അഭിനന്ദനങ്ങള്‍ കിട്ടിയ ജെയ്സലിന് വലിയൊരു സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് താനൂരുകാര്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇത് ചരിത്രം, പറവൂരിൽ നിന്നുള്ള ആദ്യത്തെ മുഖ്യനല്ല വിഡി; പറവൂര്‍ ടി കെ മുഖ്യമന്ത്രിയായത് 1949ൽ
Malayalam News Live Updates: ഇത് ചരിത്രം, പറവൂരിൽ നിന്നുള്ള ആദ്യത്തെ മുഖ്യനല്ല വിഡി; പറവൂര്‍ ടി കെ മുഖ്യമന്ത്രിയായത് 1949ൽ